ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ വെച്ച് പ്രസവിക്കുന്നത് അപകടകരമായത് ഏതെല്ലാം ഇടങ്ങളാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ഒഴിവാക്കാന്‍ കഴിയുന്ന അപകടങ്ങള്‍ കൈവരിക്കുന്നതില്‍ സംതൃപ്തി നേടുന്ന ആശുപത്രികളുടെ പട്ടികയാണ് പുറത്തുവന്നത്.
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പ്രസവങ്ങള്‍ നടത്തുന്നതില്‍ ഏറ്റവും 'അപകടകരമെന്ന്' റിപ്പോര്‍ട്ട് കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ മറ്റൊരു മെഡിക്കല്‍ സ്ഥാപനവും നല്‍കാത്ത വിധത്തില്‍ പുതിയ അമ്മമാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മുന്നിലാണ് ഈ ട്രസ്റ്റ്. 33 സ്ത്രീകള്‍ക്കും, അവരുടെ കുട്ടികള്‍ക്കും ഉണ്ടായ ഹാനികളിലാണ് ആശുപത്രിയുടെ വീഴ്ചകള്‍ ഇടയാക്കിയതെന്ന് സ്വതന്ത്ര റിവ്യൂവര്‍മാര്‍ പറയുന്നു.
നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് രണ്ടാം സ്ഥാനത്ത്. യുകെയിലെ ഏറ്റവും വലിയ മറ്റേണിറ്റി റിവ്യൂ നേരിടുകയാണ് ഈ ആശുപത്രി. 2006 മുതല്‍ 2023 വരെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണം.
രണ്ട് വര്‍ഷത്തിനിടെ 27 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി ലണ്ടനിലെ ബാര്‍ട്‌സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ 'കുപ്രശസ്തി' നേടി. 2022 മുതല്‍ 2024 വരെ 39.9 മില്ല്യണ്‍ പൗണ്ടാണ് ഈ ട്രസ്റ്റ് നഷ്ടപരിഹാരമായി ഇറക്കിയതെന്ന് നിയമസ്ഥാപനമായ ബിന്‍ ലെറ്റ് ഡൗണ്‍ ശേഖരിച്ച രേഖകള്‍ വ്യക്തമാക്കി.
എന്‍എച്ച്എസ് ബജറ്റില്‍ നിന്നും ക്ലിനിക്കല്‍ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതില്‍ 65 ശതമാനവും മറ്റേണിറ്റി, നിയോനേറ്റല്‍ വിഷയങ്ങളിലാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു.അമ്മമാരും, കുഞ്ഞുങ്ങളും അനാവശ്യമായി വേദന സഹിക്കേണ്ടി വരുന്നതും, ചികിത്സയിലെ കാലതാമസങ്ങളുമാണ് പ്രധാന വീഴ്ചകള്‍.