CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 29 Seconds Ago
Breaking Now

ലേബര്‍ ഗവണ്‍മെന്റിന് പുതിയ തലവേദന; തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തെ മുഖാമുഖം നേരിട്ട് ബ്രിട്ടന്‍; വരുമാന വളര്‍ച്ച സ്തംഭനാവസ്ഥയില്‍

സാമ്പത്തിക പ്രതിസന്ധിയുടെ അപകടത്തിലേക്ക് ബ്രിട്ടന്‍ പെട്ടെന്ന് എത്തിപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി ഉന്നത ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉദ്യോഗസ്ഥന്‍

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് ട്രിപ്പിള്‍ ആഘാതം സമ്മാനിച്ച് കണക്കുകള്‍. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് സമ്മര്‍ദം വര്‍ദ്ധിപ്പിച്ച് കണക്കുകള്‍ ആഘാതമായി മാറുന്നത്. 

ഈ വര്‍ഷം ലോകത്തെ ആധുനിക സമ്പദ് വ്യവസ്ഥകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കി. കൂടാതെ പാശ്ചാത്യ നാടുകളിലെ ജീവിതനിലവാരം മോശം വളര്‍ച്ച നേടുന്ന രാജ്യമായും ബ്രിട്ടന്‍ മാറുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. 

ഇതിനെല്ലാം പുറമെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതായും വ്യക്തമായത് ചാന്‍സലര്‍ക്ക് തിരിച്ചടിയാണ്. വരുമാന വളര്‍ച്ച കുത്തനെ താഴുന്നുവെന്നാണ് ഇതിനൊപ്പം ചേര്‍ത്തുവെയ്ക്കുന്ന കണക്ക്. 

സാമ്പത്തിക പ്രതിസന്ധിയുടെ അപകടത്തിലേക്ക് ബ്രിട്ടന്‍ പെട്ടെന്ന് എത്തിപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി ഉന്നത ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ ലേബറിന് വീഴ്ചകള്‍ സംഭവിക്കുന്നതിന്റെ പുതിയ തെളിവായാണ് വിമര്‍ശകര്‍ ഇതിനെ ഉയര്‍ത്തിക്കാണിക്കുന്നത്. 

30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്നതിനാല്‍ ചാന്‍സലര്‍ വീണ്ടും നികുതി വര്‍ദ്ധന അടിച്ചേല്‍പ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കവെയാണ് കണക്കുകള്‍ തിരിച്ചടി സമ്മാനിക്കുന്നത്. എന്നിരുന്നാലും രാജ്യം വളര്‍ച്ചയുടെയും, സ്ഥിരതയുടെയും വെൡച്ചമായി തുടരുമെന്നാണ് റീവ്‌സിന്റെ നിലപാട്.




കൂടുതല്‍വാര്‍ത്തകള്‍.