ഈസ്റ്ററിനോട് അനുബന്ധിച്ച് കുടുംബത്തോടൊപ്പം യാത്രകള്‍ക്ക് പ്ലാന്‍ ചെയ്യുകയാണോ? എന്നാല്‍ നിങ്ങള്‍ക്കൊപ്പം മറ്റ് 20 മില്ല്യണ്‍ ഡ്രൈവര്‍മാരും ഈ ഉദ്ദേശത്തോടെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ നിരത്തിലിറങ്ങും. ഇത് റോഡില്‍ മാത്രമല്ല, റെയില്‍ സര്‍വ്വീസുകളിലും സാരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
2024-നെ അപേക്ഷിച്ച് മൂന്നാഴ്ച വൈകിയാണ് ഇക്കുറി ഈസ്റ്റര്‍. അതുകൊണ്ട് തന്നെ വര്‍ഷത്തിലെ സുഖകരമായ കാലാവസ്ഥ പ്രതീക്ഷിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും, ട്രാഫിക് 15 ശതമാനത്തോളം ഉയരുകയും ചെയ്യുമെന്നാണ് എഎ മുന്നറിയിപ്പ്.
അതേസമയം 24 സെല്‍ഷ്യസ് വരെ ചൂടുകാലാവസ്ഥ ഉയര്‍ന്ന് നില്‍ക്കുന്ന നിലവിലെ സ്ഥിതി അടുത്ത ആഴ്ചയോടെ മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ഭയക്കുന്നു. അടുത്ത ആഴ്ച സ്ഥിതി അസ്ഥിരമാകാനും, ചിലപ്പോള്‍ മഴ പെയ്യാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ടൗണുകളിലും, സിറ്റി സെന്ററുകളിലും ബ്ലോക്ക് നേരിടാന്‍ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. റീട്ടെയില്‍ പാര്‍ക്കുകളിലും, പ്രധാന റൂട്ടുകളിലും സമാനമായ സ്ഥിതി നേരിടേണ്ടി വരും. പെസഹാ വ്യാഴത്തില്‍ മാത്രം 19.8 മില്ല്യണ്‍ ആളുകള്‍ ഡ്രൈവ് ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
ദുഃഖവെള്ളി ദിനത്തില്‍ 19.1 മില്ല്യണും, ഈസ്റ്റര്‍ ശനിയാഴ്ച 18.5 മില്ല്യണും, ഈസ്റ്റര്‍ ഞായര്‍, ഈസ്റ്റര്‍ തിങ്കള്‍ ദിവസങ്ങളില്‍ 18.2 മില്ല്യണ്‍ ജനങ്ങളും റോഡുകളില്‍ വാഹനങ്ങളുമായി സഞ്ചരിക്കുമെന്ന് എ െപറയുന്നു. ബര്‍മിംഗ്ഹാമിലെ, ബ്ലാക്ക്പൂളിലെയും എം6, സൗത്ത് വെസ്റ്റ് സെക്ഷനില്‍ എം23 മുതല്‍ എം40 വരെയും, ബ്രിസ്റ്റോളിലെ എം5, വില്‍റ്റ്ഷയറിലെ എ303 എന്നിവിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകള്‍.