കുടുംബത്തിന് ഏര്‍പ്പെടുത്തിയിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചതിന് പിന്നില്‍ തന്നെയും, മെഗാനെയും രാജകുടുംബത്തില്‍ 'കുരുക്കി' ഇടാനാണെന്ന് അവകാശപ്പെട്ട് ഹാരി രാജകുമാരന്‍. ഡ്യൂക്ക് ഓഫ് സസെക്‌സ് ഭയപ്പെട്ടിരുന്ന കാര്യങ്ങളാണ് പുതിയ കോടതി കേസില്‍ രഹസ്യ തെളിവുകളായി സ്ഥിരീകരിക്കപ്പെട്ടതെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട്.
2020-ല്‍ തങ്ങളുടെ സുരക്ഷ പിന്‍വലിക്കുന്ന കാര്യം റോയല്‍ & വിഐപി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചപ്പോള്‍ വിഴുങ്ങാന്‍ ബുദ്ധിമുട്ടിയെന്ന് ഡ്യൂക്ക് പറഞ്ഞു. ചാള്‍സ് രാജാവുമായുള്ള തര്‍ക്കങ്ങളാണ് തീരുമാനത്തില്‍ കലാശിച്ചതെന്ന സൂചനയാണ് പുറത്തുവന്നത്.
തനിക്കും, മെഗാനും ലഭിച്ച പരിഗണന മുറിപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കിയ ഹാരി ഇത് സൃഷ്ടിച്ച മുറിപ്പാടുകള്‍ ഉണക്കുന്നത് എളുപ്പമാകില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. താനും, സസെക്‌സ് ഡച്ചസ് മെഗാനും യുഎസിലേക്ക് ചുവടുമാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നികുതിദായകന്റെ ചെലവില്‍ ലഭിച്ചിരുന്ന പോലീസ് സുരക്ഷ രാജകുമാരനെ ഞെട്ടിച്ച് കൊണ്ട് പിന്‍വലിക്കപ്പെട്ടത്.
റോയല്‍ കോര്‍ട്ട്‌സ് ഓഫ് ജസ്റ്റിസില്‍ യുകെയിലുള്ളപ്പോള്‍ സുരക്ഷ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുള്ള അപ്പീല്‍ വാദത്തിനായി ഹാരി യുകെയിലെത്തിയിട്ടുണ്ട്. സന്തോഷമുള്ള ഒരു വീട് സൃഷ്ടിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്ന് കോടതിക്ക് പുറത്ത് ഹാരി പറഞ്ഞു. പോലീസ് സുരക്ഷ നീക്കം ചെയ്തുകൊണ്ട് തങ്ങളെ യുകെയിലേക്ക് തിരിച്ചെത്താന്‍ സമ്മര്‍ദം ചെലുത്തകയാണ് ചെയ്യുന്നതെന്നാണ് ദമ്പതികള്‍ വിശ്വസിക്കുന്നത്. ഈ ഘട്ടത്തിലാണ് ഗവണ്‍മെന്റിന് എതിരെ നിയമനടപടിയുമായി ഹാരി മുന്നോട്ട് പോയത്.