CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 21 Seconds Ago
Breaking Now

യോര്‍ക്കിന്റെ പ്രിയ ഗായകന്‍ ആയിരുന്ന മോഡി തോമസിന് വിട നല്‍കാന്‍ പ്രിയപ്പെട്ടവര്‍ ; പൊതുദര്‍ശനം 21ന് ; സംസ്‌കാരം നാട്ടില്‍

കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കേ ഏപ്രില്‍ 6ന് മോഡി അന്തരിച്ചത്.

യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകന്‍ മോഡി തോമസ് ചങ്കന്റെ (55) പൊതുദര്‍ശനം 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കേ ഏപ്രില്‍ 6ന് മോഡി അന്തരിച്ചത്.

യോര്‍ക്കിന് സമീപമുള്ള ക്ലിഫ്റ്റണിലെ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിലാണ് പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതു ദര്‍ശനവും ഒരുക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് മോഡി. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ മലയാളികളുടെ മറ്റെല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. 

ഒരു മാസം മുമ്പ് മാത്രമാണ് മോഡിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. 

തൃശൂര്‍ പരേതരായ സി എ തോമസ് ചങ്കന്റെയും പരിയാരം പോട്ടോക്കാരന്‍ കുടുംബാംഗം അന്നം തോമസിന്റെയും മകനാണ്.

ഭാര്യ ; സ്റ്റീജ, പൂവത്തുശ്ശേരി തെക്കിനേടത്ത് കുടുംബാംഗം . ലീഡ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റോയ്‌സ് മോഡി, എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്ന മോഡി എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍ ; പരേതനായ ആന്‍ഡ്രൂസ് തോമസ്, ജെയ്‌സണ്‍ തോമസ്, പ്രിന്‍സ് ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോണ്‍സണ്‍.




കൂടുതല്‍വാര്‍ത്തകള്‍.