CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 28 Minutes 4 Seconds Ago
Breaking Now

എ&ഇ കാത്തിരിപ്പ്, ഗതികിട്ടാതെ രോഗികള്‍; കഴിഞ്ഞ വര്‍ഷം ആശുപത്രി ബെഡുകള്‍ക്കായി 24 മണിക്കൂറിലേറെ കാത്തിരുന്നത് ആയിരങ്ങള്‍; ട്രോളികളില്‍ കാത്തുകിടന്ന 70% പേരും 65 വയസ്സ് പിന്നിട്ടവര്‍; 10 ദിവസം വരെ കാത്തിരുന്നെന്ന് ഞെട്ടിക്കുന്ന ഡാറ്റ?

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കുറച്ചത് പ്രശ്‌നത്തില്‍ പ്രധാന സംഭാവന നല്‍കുന്നതായി ആര്‍സിഎന്‍

ഒരു ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി പ്രവേശനം ലഭിക്കാന്‍ 10 ദിവസം കാത്തിരിക്കേണ്ടി വരിക! ഇത് സത്യമാണോ, കെട്ടുകഥയാണോ എന്ന് ആരുമൊന്ന് സംശയിച്ച് പോകും. മൂന്നാം ലോകരാജ്യങ്ങളിലെ കഥയെന്നൊക്കെ പുച്ഛിച്ച് തള്ളിയിരുന്ന തലക്കെട്ടുകള്‍ ഇപ്പോള്‍ ബ്രിട്ടനിലെ സ്ഥിരം സംഗതിയായി മാറിയതോടെ, മറ്റ് രാജ്യങ്ങളെ പരിഹസിക്കുന്നത് അവസാനിച്ച മട്ടാണ്. 

കഴിഞ്ഞ വര്‍ഷം എ&ഇ സന്ദര്‍ശിച്ച ഏകദേശം 49,000 രോഗികള്‍ക്കാണ് ആശുപത്രി ബെഡിനായി 24 മണിക്കൂറും, അതിലേറെയും കാത്തിരിപ്പ് വേണ്ടിവന്നത്. 70 ശതമാനം കേസുകളിലും 65 വയസ്സും, അതിന് മുകളിലും പ്രായമുള്ളവരാണ് ഇതിന് ഇരയായത്. വാര്‍ഡില്‍ അല്‍പ്പം ഇടം കിട്ടാന്‍ ചില രോഗികള്‍ക്ക് 10 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നായി ലിബറല്‍ ഡെമോക്രാറ്റുകള്‍ വിവരാവകാശ രേഖ പ്രകാരം നേടിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

ഇംഗ്ലണ്ടിലെ 54 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2024-ല്‍ 48,830 ട്രോളി കാത്തിരിപ്പുകള്‍ 24 മണിക്കൂറും, അതിലേറെയും നീണ്ടതായി കണ്ടെത്തി. ഇതില്‍ 33,413 കേസുകളിലും രോഗികള്‍ 65 വയസ്സും, അതിന് മുകളിലും പ്രായമുള്ളവരാണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച ശേഷം വാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വരെയുള്ള സമയമാണ് ട്രോളി കാത്തിരിപ്പായി കണക്കാക്കുന്നത്. 

എന്നാല്‍ കണക്കുകള്‍ മുകള്‍ഭാഗത്തെ അവസ്ഥ മാത്രമാണ് കാണിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കുറച്ചത് പ്രശ്‌നത്തില്‍ പ്രധാന സംഭാവന നല്‍കുന്നതായി ആര്‍സിഎന്‍ വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.