CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 35 Seconds Ago
Breaking Now

തെരഞ്ഞെടുപ്പില്‍ പണികിട്ടിയതോടെ തിരുത്താന്‍ ലേബര്‍; ആയിരക്കണക്കിന് പേരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടി പുനഃപ്പരിശോധിക്കുന്നു; റിഫോം യുകെയ്ക്ക് പിന്തുണ നല്‍കി വോട്ടര്‍മാര്‍ തിരിച്ചടി നല്‍കിയതോടെ പൊതുപിന്തുണ തിരിച്ചുപിടിക്കാന്‍ ഇളവുകളോ?

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കടുംപിടുത്തങ്ങളില്‍ എംപിമാര്‍ രോഷാകുലരാണ്

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റുവാങ്ങിയതോടെ ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കാന്‍ ആലോചിച്ച് ഡൗണിംഗ് സ്ട്രീറ്റ്. പൊതുജനങ്ങള്‍ക്കിടയിലെ 'സല്‍പ്പേര്' തിരിച്ചുപിടിക്കാനാണ് നീക്കം. ലേബര്‍ ഗവണ്‍മെന്റിന് എതിരായ പൊതുജന രോഷം നിഗല്‍ ഫരാഗിന്റെ റിഫോം യുകെയ്ക്ക് എത്രത്തോളം അനുകൂലമായെന്നത് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ അടുപ്പക്കാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ്. 

ഇതോടെയാണ് വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിയില്‍ തിരുത്തല്‍ വരുത്തി അല്‍പ്പം ആശ്വാസം നേടാന്‍ ലേബര്‍ നീക്കം നടത്തുന്നത്. സമ്പൂര്‍ണ്ണമായി നടപടി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, പേയ്‌മെന്റ് ലഭിക്കാനുള്ള മിനിമം വരുമാനം 11,500 പൗണ്ടില്‍ നിന്നും വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പൊതുതെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെ സ്വീകരിച്ച ആദ്യ നടപടികളില്‍ ഒന്നായിരുന്നു വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ തീരുമാനം. വലിയ വിവാദമായി മാറിയെങ്കിലും ഇത് സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാല്‍ ലേബര്‍ ഇതിനെ ന്യായീകരിച്ച് വരികയായിരുന്നു. എന്നാല്‍ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ 'സാമ്പിള്‍ വെടിക്കെട്ട്' നടത്തിയതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന ആശങ്ക ചില ക്യാബിനറ്റ് മന്ത്രിമാര്‍ തന്നെ ഉയര്‍ത്തുന്നുണ്ട്. 

എന്നാല്‍ ഇനി തിരുത്തല്‍ വരുത്തിയത് കൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നാണ് ഒരു മന്ത്രി തന്നെ ഗാര്‍ഡിയനോട് സമ്മതിക്കുന്നത്. പ്രായമായ വോട്ടര്‍മാര്‍ ഇപ്പോള്‍ റിഫോം യുകെയ്ക്ക് പിന്തുണ നല്‍കുന്നതിലേക്ക് ഈ തെറ്റാണ് കാരണമായതെന്ന് പല ലേബര്‍ എംപിമാരും വിമര്‍ശിക്കുന്നു. സുരക്ഷിതമെന്ന് ലേബര്‍ വിശ്വസിച്ച റണ്‍കോണ്‍ & ഹെല്‍സ്ബി ഉപതെരഞ്ഞെടുപ്പില്‍ റിഫോം ജയിച്ചുകയറിയത് സ്റ്റാമറിനെയും സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണ് ചെയ്തത്. 

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കടുംപിടുത്തങ്ങളില്‍ എംപിമാര്‍ രോഷാകുലരാണ്. 10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ 300 പൗണ്ട് വരെയുള്ള പേയ്‌മെന്റാണ് റീവ്‌സ് നീക്കം ചെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.