Breaking Now

നിത്യാ മേനോനെ കോക്പിറ്റില്‍ ഇരുത്തി.പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍.

പ്രമുഖ നടി നിത്യാ മേനോന്‍ കോക്പിറ്റില്‍ ഇരുന്നു യാത്ര ചെയ്തതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരെയാണ് സസ്‌പെന്റ് ചെയ്തത്.

 എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലെ നിരീക്ഷണ സീറ്റിലാണ് നിത്യാ മേനോന്‍ യാത്ര ചെയ്തത്. ബാംഗ്ലൂര്‍ ഹൈദരബാദ് വിമാനത്തിലാണ് സംഭവം.

ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് എയര്‍ ഇന്ത്യ സംഭവത്തെ കാണുന്നത്. സമാനമായ രണ്ട് സാഹചര്യങ്ങള്‍ കുറച്ച് മാസങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

വയലിന്‍, ഉസ്താദ് ഹോട്ടല്‍, തത്സമയം ഒരു പെണ്‍കുട്ടി തുടങ്ങി ചിത്രങ്ങളിലെ  മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടിയാണ് നിത്യ മേനോൻ.




കൂടുതല്‍വാര്‍ത്തകള്‍.