യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ സ്വിണ്ടന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ 2-മത് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇക്കഴിഞ്ഞ ജൂണ്‍ 7 ന് സ്വിണ്ടനിലെ ലിഡിങ്ങ്ടണ്‍ വില്ലേജ് ഹാളില്‍ വച്ച് നടന്നു.
പ്രവാസലോകത്തുസൗഹൃദവുംകൂട്ടായ്മയുടെയുംസഹവര്‍ത്തിത്വത്തിന്റെയുംആവശ്യകത മുന്നില്‍കണ്ടുകൊണ്ട്കരുതല്‍, സാഹോദര്യം, ഏകോപനംഎന്നീമൂല്യങ്ങള്‍മുറുകെപ്പിടിച്ചുകൊണ്ട്
വില്‍ഷെയറിലെമലയാളികളെഒന്നിപ്പിക്കുകഎന്നകാഴ്ചപ്പാടോടെസാമൂഹികഇടപഴകല്‍, വിനോദം, പരസ്പരസഹായങ്ങള്‍, ജീവിതനിലവാരംമെച്ചപ്പെടുത്തല്‍, സാമൂഹികവുംമാനസികവുംധാര്‍മ്മികവുമായപുരോഗതിഎന്നിവയ്ക്കായി വില്‍ഷെയര്‍മലയാളികളുടെപൊതുതാല്പര്യാര്‍ത്ഥംരൂപംകൊണ്ട് പ്രവൃത്തിച്ചുപോരുന്ന സ്വിണ്ടന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവത്തനരീതികളും അതിന്റെ ക്രിയാത്മക കാഴ്ചപ്പാടും ക്ലബിന് യൂകെയിലെമ്പാടും ഏറെ സ്വീകാര്യത നേടിക്കൊടുക്കുന്നു.
ഭരണഘടനാ പ്രകാരമുള്ള യോഗനടപടികള്‍ പൂര്‍ത്തിയാക്കി വിളിച്ചു ചേര്‍ക്കപ്പെട്ട പ്രത്യേക യോഗത്തില്‍ പ്രസിഡണ്ട് സോണി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു ഉത്ഘാടനം നിര്‍വഹിക്കുകയുണ്ടായി. പൊതുസമ്മേളന യോഗത്തില്‍ സെക്രട്ടറി ജോര്‍ജ് തോമസ് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു .
ജോയിന്റ് സെക്രട്ടറി അഗസ്റ്റിന്‍ ജോസഫ് കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രെഷറര്‍ പ്രദീഷ് ഫിലിപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. യോഗം ഐകകണ്‌ഠേന വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും പാസാക്കുകയുണ്ടായി. തുടര്‍ന്ന് 2025-2027 കാലയളവിലേക്കുള്ള പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. നിലവിലെ ഭരണ സമിതിതന്നെ തുടരണമെന്ന പൊതുസമവായം രൂപീകൃതമാകുകയും അതിനാല്‍ നിലവിലെ അംഗങ്ങളായ സോണി കാച്ചപ്പിള്ളി പ്രസിഡന്റായും സെക്രട്ടറിയായി ജോര്‍ജ് തോമസും ട്രഷറര്‍ സ്ഥാനത്തേക്ക് പ്രദീഷ് ഫിലിപ്പും, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സജി മാത്യു, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ സ്റ്റീഫന്‍ പ്ലാനിക്കുംപറമ്പില്‍ ബൈജു വാസുദേവന്‍ എന്നിവരെ 2025-2027 കാലയളവിലെ ഓഡിറ്റേഴ്സ് ആയും യോഗം തിരഞ്ഞെടുക്കുകയുണ്ടായി.
തുടര്‍ന്ന് ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്ത പരിപാടികളുടെ രൂപരേഖ പ്രസിഡന്റ് സോണി കാച്ചപ്പിള്ളി പങ്കുവച്ചു. യോഗത്തിന്റെ ഔപചാരികമായ നന്ദി പ്രകാശനം വൈസ് പ്രസിഡന്റ് സജി മാത്യു ഏവര്‍ക്കും നേര്‍ന്നു സംസാരിച്ചു.