നിലമ്പൂര്‍: യുഡിഎഫ് തങ്ങളുടെ നഷ്ട കോട്ടയായ നിലമ്പൂര്‍ നിയോജകമണ്ഡലം ഉപതെരെഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിക്കുന്നതിനും, കേരളത്തെ പിന്നോട്ടടിക്കുകയും, ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ചുട്ട മറുപടിനല്‍കുന്നതിനും, പ്രചാരണ രംഗത്ത് നിലമ്പൂരിന്റെ നാഡീസ്പന്ദനമായി ഐഒസി(യു കെ) കര്‍മ്മസേന. ഇതര പ്രവാസ സംഘടനകള്‍ക്ക് മാതൃകാപരവും, കൃത്യവും ചിട്ടയുമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് എ ഐ സി സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്നുവരുന്നത്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസും, ഐ ഓ സി നേതാവ് റോമി കുര്യാക്കോസും നേരിട്ട് നേതൃത്വം നല്‍കുന്നു.
തോരാതെ പെയ്യുന്ന മഴയിലും ശമിക്കാത്ത പ്രചരണ ചൂടില്‍ ആവേശം മുറ്റിനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഐ ഓ സി (യു കെ) നിലമ്പൂര്‍ പോര്‍മുഖത്ത് ശ്രദ്ധേയമാവുകയാണ്. മുമ്പ് തൃക്കാക്കര, പുതുപ്പള്ളി,വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ പ്രവര്‍ത്തന പരിചയവും നേതൃത്വവും നിലമ്പൂരില്‍ ആവര്‍ത്തിക്കുകയായിരുന്നു. കോണ്‍ഗ്രസ് - യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കരുത്തുപകരുവാന്‍ 32 പേരടങ്ങുന്ന 'ഐ ഓ സി കര്‍മ്മസേന'ക്ക് രൂപം നല്‍കുകയും, നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ നടത്തേണ്ട പ്രചരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യപടി. ഐ ഓ സി (യു കെ) പ്രവര്‍ത്തകനും നിലമ്പുര്‍ നിയോജകമണ്ഡലം നിവാസിയുമായ ഷിജോ മാത്യുവാണ് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ 'ഐ ഓ സി കര്‍മ്മസേന' പ്രചരണ പ്രവര്‍ത്തനങ്ങക്ക് തുടക്കം കുറിക്കുകയും നിയോജക മണ്ഡലത്തിലെ നിലമ്പുര്‍ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകള്‍ മുഖ്യ കേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുകയുമാണ്.
പുതുപ്പള്ളി എം എല്‍ എ ചാണ്ടി ഉമ്മനോടൊപ്പം എടക്കര പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഇന്‍കാസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചുരുളായി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും, പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം മൂത്തേടം പഞ്ചായത്തിലെ ഭവന സന്ദര്‍ശനത്തിലും ഐ ഓ സി (യു കെ) പ്രവര്‍ത്തകര്‍ സജീവ പങ്കാളികളായി. അമരമംഗലം പൂക്കോട്ടുംപാടത്ത് വച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും, മരുതയില്‍ വച്ച് സംഘടിപ്പിച്ച സ്ഥാനാര്‍ഥി പര്യടന-സ്വീകരണ യോഗത്തിലും ഐ ഓ സി നേതാക്കള്‍ മുഖ്യാതി ത്കളായി പങ്കെടുത്തു. നിലമ്പൂരിലെ യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച് സംഘടിപ്പിച്ച കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐ ഓ സി നേതാക്കള്‍ സജീവ സാന്നിധ്യമായി.
തെരഞ്ഞെടുപ്പ് പ്രചരണരംഗം കൊഴുപ്പിച്ചുകൊണ്ട് ഐ ഓ സി (യു കെ)യുടെ നേതൃത്വത്തില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച പോസ്റ്ററുകളും ലഖുലേഖകളുമായി ഭവന സന്ദര്‍ശനവും നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥനയും ഇപ്പോള്‍ നടന്നുവരികയാണ് എന്ന് ഷൈനുവും, റോമിയും അറിയിച്ചു. പ്രതിപക്ഷനേതാവ് അഡ്വ. വീ ഡി സതീശന്‍, സന്ദീപ് വാര്യര്‍, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് MLA ,ഷാഫി പറമ്പില്‍ MP, രാഹുല്‍ മാങ്കുട്ടത്തിലടക്കം നേതാക്കളുടെ പ്രശംസ ഏറ്റു വാങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഷൈനുവിന്റെയും റോമിയുടെയും നേതൃത്വത്തില്‍ നടന്നു വരുന്നത്.
Appachan Kannanchira