യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. പ്രസിഡന്റായി ജെഡ്‌സണ്‍ ആലപ്പാട്ടിനേയും സെക്രട്ടറിയായി ഗോപി ശിവകുമാറിനേയും ട്രഷററായി ബെസ്റ്റോ ചാക്കോയേയും തെരഞ്ഞെടുത്തു.
രമ്യ മനോജ് വൈസ് പ്രസിഡന്റായും ലിനു ജോസഫ് ജോയ്ന്റ് സെക്രട്ടറിയായും ജെയ്‌സണ്‍ വര്‍ഗീസ് ജോയ്ന്റ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ അംഗങ്ങളും പുതിയ നേതൃത്വത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. 2025-26 കാലഘട്ടത്തിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നേതൃത്വത്തിന് എല്ലാ ആശംസകളും നേരുന്നു.