ലണ്ടന്‍/നിലമ്പൂര്‍ :കേരളം ഉറ്റു നോക്കിയ നിലമ്പുര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ശക്തമായ പ്രവര്ത്തനങ്ങള്‍ നടത്തി ശ്രെദ്ധ നേടുകയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്( യു.കെ.)യുടെ കീഴിലുള്ള കേരള ചാപ്റ്റര്‍.മറ്റ് രാജ്യങ്ങളിലുള്ള കോണ്‍ഗ്രസ്സ് അനുകൂല പ്രവാസി സംഘടനകളെക്കാള്‍ ഒരു പടി മുന്നിലായിരുന്നു
ഐ ഓ സി. (യു കെ)യുടെ പ്രവര്‍ത്തനങ്ങള്‍ . ഇംഗ്ലണ്ടില്‍ നിന്നെത്തിയ അഷീര്‍ റഹ്‌മാന്‍, അബ്ദുല്‍ റഹ്‌മാന്‍, അര്‍ഷാദ് ഇഫ്തിക്കറുദീന്‍,അസ്ദാഫ്,അജ്ജാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഐ ഓ സി യു കെ കേരള ചാപ്റ്ററിന്റെ ദേശീയ അധ്യക്ഷന്‍ സുജു.കെ.ഡാനിയലാണ്.
മാസ്സ് കാമ്പയിനിങ്ങിന്റെ ഭാഗമായി മണ്ഡലത്തില്‍ വിതരണം ചെയ്ത സ്ഥാനാര്‍ഥിയുടെയുംഐഒസി യുടെ ലോഗോയും ആലേഖനം ചെയ്ത ടി ഷര്‍ട്ടിന്റെ വിതരണോദ്ഘാടനം കെ പിസി സി വര്‍ക്കിങ് പ്രെസിഡന്റും വണ്ടൂര്‍ എം എല്‍ എ യും രാഷ്ട്രീയ കാര്യ സമിതിഅംഗവുമായ ശ്രീ.എ.പി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.തുടര്‍ന്ന് കാസര്‍ഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്ത കാമ്പയിനിങ് നിലമ്പുര്‍ മണ്ഡലത്തിലെ വഴിക്കടവ് മണ്ഡലം കേന്ദ്രീകരിച്ച് 5 യൂണിറ്റുകളായി തിരിഞ്ഞ് 34 അംഗ സംഘം പ്രവര്‍ത്തനം തുടങ്ങി.
കടകളും വീടുകളും പൊതു സ്ഥലങ്ങളും സന്ദര്‍ശിച്ചു വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ടഭ്യര്‍ഥിക്കുന്ന രീതിയാണ് കണ്ടു വന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ചിട്ടയായ പ്രവര്‍ത്തനമാണ് വഴിക്കടവ് പഞ്ചായത്തില്‍ കാഴ്ച വച്ചത്. മണ്ഡലത്തില്‍ ഫ്‌ളക്‌സ് ബോഡുകളും ബാനറുകളും സ്ഥാപിച്ചു നടത്തിയ പ്രചാരണ പ്രവര്ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്. രമേശ് ചെന്നിത്തല ,മാത്യു കുഴല്‍ നാടന്‍,സന്ദീപ് വാര്യര്‍ ,ജ്യോതികുമാര്‍ ചാമക്കാല,തുടങ്ങിയ നേതാക്കള്‍ ആശംസ നേര്‍ന്നു .ഐ ഓ സി നേതാക്കളായ ഇന്‍സണ്‍ ജോസ്,അശ്വതി നായര്‍, സൂരജ് കൃഷ്ണന്‍,ബോബിന്‍ ഫിലിപ്പ്,അരുണ്‍ പൗലോസ്, എഫ്രേം സാം,ബിജു കുളങ്ങര,ജെന്നിഫര്‍ ജോയ്,അജി ജോര്‍ജ്ജ് തുടങ്ങിയവര്‍ യുകെ യില്‍ നിന്നും വിവിധ യൂണിറ്റുകളെ ഏകോപിച്ചിച്ചു പ്രചരണ സംഘത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നു.