യുകെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ദി അപ്പോസ്തല്‍ മിഷനില്‍ മാര്‍ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങളുടെ മൂന്നാം ദിവസമായ ഇന്ന് ചൊവ്വാഴ്ച (01/07/25) വൈകുന്നേരം 5.30PM ന് റവ. ഫാ. സുനി പടിഞ്ഞാറേക്കര (ഡയറക്ടര്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്‍, മാഞ്ചസ്റ്റര്‍) ദിവ്യബലിയും നൊവേനയും അര്‍പ്പിക്കും. ഇന്നത്തെ ദിവ്യബലിയിലെയും നൊവേനയിലെയും പ്രാര്‍ത്ഥനകളിലെ പ്രത്യേക നിയോഗം കാറ്റിക്കിസം, SMYM, CML & സാവിയോ ഫ്രണ്ട്‌സ്, സെന്റ് ഫ്രാന്‍സീസ് അസീസ്സി യൂണിറ്റ്, സെന്റ് ജോസഫ് & സെന്റ് ഹ്യൂഗ്‌സ് യൂണിറ്റ് എന്നീ സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കും, കുടുംബ കൂട്ടായ്മകളിലെ കുടുംബങ്ങള്‍ക്കും വേണ്ടിയാണ്.
ഇന്നലെ വൈകുന്നേരം നടന്ന ദിവ്യബലിയ്ക്കും നൊവേനയ്ക്കും മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷന്‍ ഡയറക്ടര്‍ റവ.ഫാ. വിന്‍സൈന്റ് ചിറ്റിലപ്പിള്ളി മുഖ്യകാര്‍മികനായിരുന്നു. നാളെ ബുധനാഴ്ച്ച (02/07/25) സാല്‍ഫോര്‍ഡ് സെന്റ്. എവുപ്രാസ്യാ മിഷന്‍ ഡയറക്ടര്‍ ഫാ. സാന്റോ വാഴേപറമ്പില്‍ മുഖ്യ കാര്‍മ്മികനാവും.
വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ കാര്‍മ്മികനാവുമ്പോള്‍ വെള്ളിയാഴ്ച നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി ജോണ്‍ ഇടവഴിക്കലായിരിക്കും ദിവ്യബലി അര്‍പ്പിക്കുക
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ അത്യാഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും. ആഷ്ഫോര്‍ഡ് മാര്‍. സ്ലീവാ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവുമ്പോള്‍ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും, സ്‌നേഹവിരുന്നും നടക്കും.
ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.തുടര്‍ന്ന് നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.
തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്റ്റര്‍ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യന്‍, ജയന്‍ ജോണ്‍, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.