
















ബ്രിട്ടനിലെ യുവസമൂഹത്തിന് ഇപ്പോള്‍ കനത്ത ആഘാതമാണ് നേരിടുന്നത്. ജോലി ചെയ്യേണ്ട പ്രായത്തില്‍ ജോലി ഇല്ലാത്ത അവസ്ഥ ഏതൊരു യുവാക്കളെയും മോശമായി ബാധിക്കും. ഗവണ്‍മെന്റിന്റെ സഹായപദ്ധതികള്‍ക്ക് ഭാരം കൂടുകയും ചെയ്യും.
ഉയരുന്ന എംപ്ലോയ്‌മെന്റ് ചെലവുകള്‍ മൂലം ബ്രിട്ടനിലെ ബിസിനസ്സുകള്‍ ജോലിക്കാരെ എടുക്കുന്നത് റെക്കോര്‍ഡ് താഴ്ചയില്‍ എത്തിച്ചതായി ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിനൊപ്പം സാമ്പത്തിക സ്ഥിതി മോശമാകുന്ന അവസ്ഥയും തിരിച്ചടിക്കുമ്പോള്‍ യുവാക്കള്‍ക്കാണ് റിക്രൂട്ട്‌മെന്റ് ഷോക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
മൂന്ന് വ്യത്യസ്ത സര്‍വ്വെകള്‍ പുറത്തുവന്നപ്പോഴാണ് ഹയറിംഗ്, ശമ്പളം, ബിസിനസ്സ് ആത്മവിശ്വാസം എന്നിവ സംബന്ധിച്ച് മോശം ചിത്രം വരച്ചിട്ടത്. ഓട്ടം ബജറ്റില്‍ കൂടുതല്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കാനാണ് മേധാവികള്‍ ശ്രമിക്കുന്നത്. അടുത്ത മൂന്ന് മാസത്തില്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ കേവലം 57% പ്രൈവറ്റ് സെക്ടര്‍ എംപ്ലോയേഴ്‌സിനാണ് പദ്ധതിയുള്ളത്.
2024 ഓട്ടത്തില്‍ 65% ഉണ്ടായിരുന്നതില്‍ നിന്നുമാണ് ഈ ഇടിവ്. ഗവണ്‍മെന്റ് പ്രഖ്യാപിച്ച 25 ബില്ല്യണ്‍ പൗണ്ട് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനും, മറ്റ് ചെലവുകളും ഏപ്രില്‍ മുതല്‍ നിലവില്‍ വന്നിരുന്നു. അത് അഡ്ജസ്റ്റ് ചെയ്യാനാണ് എംപ്ലോയേഴ്‌സ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ & ഡെവലപ്‌മെന്റ് പറഞ്ഞു.
കെപിഎംജി, റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്‍ എന്നിവരുടെ റിപ്പോര്‍ട്ടിലും ജൂലൈ മാസത്തില്‍ താല്‍ക്കാലിക, സ്ഥിര ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റ് താഴ്ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.