CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 43 Minutes 18 Seconds Ago
Breaking Now

അമ്പമ്പോ ആശ്വാസം! അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ശരാശരി പ്രൈവറ്റ് റെന്റില്‍ ഇടിവ്; കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ റെന്റല്‍ മേഖല തണുപ്പിക്കുന്നു; വാടക നിരക്കുകള്‍ ഇനിയും താഴുമോ?

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അഞ്ച് തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറച്ചത്

ബ്രിട്ടനിലെ ശരാശരി പ്രൈവറ്റ് റെന്റ് അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി താഴ്ന്നു. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വാടക വിപണിയെ തണുപ്പിക്കുന്നുവെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. 

വര്‍ഷങ്ങളായി പണപ്പെരുപ്പത്തിന് മുകളില്‍ നടക്കുന്ന വാടന നിരക്ക് വര്‍ദ്ധനവുകള്‍ നിരവധി കുടുംബങ്ങളെയാണ് സാമ്പത്തികമായി ഞെരുക്കുന്നത്. ഇതിനിടെയാണ് ജൂലൈയില്‍ വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം പുതിയ പ്രോപ്പര്‍ട്ടികളുടെ വാടക നിരക്കില്‍ 0.2% ഇടിവ് രേഖപ്പെടുത്തിയതായി ഹാംപ്ടണ്‍സ് വ്യക്തമാക്കുന്നത്. 

ആഗസ്റ്റ് 2020ന് ശേഷമുള്ള ആദ്യത്തെ വാര്‍ഷിക ഇടിവാണ് ഇത്. കൊവിഡ് മഹാമാരിയുടെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഇത് സംഭവിച്ചത്. പ്രാദേശികമായി ഈ കണക്കില്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ വാടക നിരക്ക് ഉയരാന്‍ പല കാരണങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ലഭ്യതക്കുറവ്, മഹാമാരി, എത്രത്തോളം ആളുകള്‍ താമസിച്ച് ജോലി ചെയ്യുന്നു, ഉയര്‍ന്ന പലിശ നിരക്കുകളുടെ ഭാരം ലാന്‍ഡ്‌ലോര്‍ഡ്‌സ് താമസക്കാരുടെ തലയില്‍ ചുമത്തിയതും ഉള്‍പ്പെടെ വിഷയങ്ങളാണ് ഇതിന് കാരണമായത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അഞ്ച് തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറച്ചത്. ഇതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകളും താഴ്ന്നു. വാടകക്കാര്‍ക്ക് കൈമാറുന്ന ഭാരമാണ് ഇതോടെ കുറഞ്ഞത്. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്ക് മൂലം വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് സ്വന്തമായി വീട് നോക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിനാല്‍ ഡിമാന്‍ഡ് കുറയുകയും ചെയ്യുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.