നഴ്‌സുമാര്‍ക്കും, ആശുപത്രി ജീവനക്കാര്‍ക്കും ഈ അവസ്ഥയ്ക്ക് ഇരകളാകേണ്ട ഗതികേട് സമ്മാനിച്ചത് എന്താണ്? മാറിമാറി വരുന്ന ഗവണ്‍മെന്റുകള്‍ ഇപ്പോള്‍ ശരിയാക്കുമെന്ന് പറയുന്നതല്ലാതെ, കാര്യമായി മാറ്റം വരുത്താന്‍ കഴിയാത്ത തിക്കിത്തിരക്ക് തന്നെയണ് നഴ്‌സുമാരെയും, മറ്റ് ആശുപത്രി ജീവനക്കാരെയും രോഗികളില്‍ നിന്നും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതില്‍ എത്തിക്കുന്നത്.
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെ അതിക്രൂരമായ അക്രമങ്ങള്‍ എ&ഇയില്‍ അരങ്ങേറുന്നുവെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ രണ്ട് മണിക്കൂറിനിടയിലും ഒരാള്‍ വീതം എന്ന തോതില്‍ അക്രമം നടക്കുന്നു. ദീര്‍ഘമായ കാത്തിരിപ്പും, ഇടനാഴി പരിചരണവും ചേരുമ്പോഴുള്ള രോഷം പ്രധാനമായും ജീവനക്കാര്‍ക്ക് മേല്‍ തീര്‍ക്കുന്നത് മിഡില്‍-ക്ലാസ് രോഗികളും, അവരുടെ കുടുംബങ്ങളുമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു.
ഇടിയും, അസഭ്യവും, ചില ഘട്ടങ്ങളില്‍ തോക്ക് ചൂണ്ടിയുള്ള ഭീഷണിയും നേരിടുമ്പോള്‍ തങ്ങളുടെ അംഗങ്ങള്‍ ശാരീരികവും, മാനസികവുമായി മുറിവേറ്റ നിലയിലാകുമെന്നാണ് ആര്‍സിഎന്‍ മുന്നറിയിപ്പ്. ഭയപ്പെട്ട് പോയ പലര്‍ക്കും മോചനം നേടാനായി ഓഫെടുക്കാന്‍ നിര്‍ബന്ധിതരാകുകയും, ചിലര്‍ക്ക് തിരിച്ചുവരവ് പോലും ഭയമായി മാറുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ പറയുന്നു.
ജീവനക്കാരെ സംരക്ഷിക്കാനും, നിലനിര്‍ത്താനും നടപടിയില്ലെങ്കില്‍ ഹെല്‍ത്ത് സര്‍വ്വീസിനെ പരിഷ്‌കരിക്കാനുള്ള ഗവണ്‍മെന്റിന്റെ പത്ത് വര്‍ഷ പദ്ധതി അപ്പാടെ പരാജയപ്പെടുമെന്ന് നഴ്‌സിംഗ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ആര്‍സിഎന്‍ വിവരാവകാശ വിവരങ്ങള്‍ തേടി നല്‍കിയ അപേക്ഷയില്‍ 89 ആശുപത്രി ട്രസ്റ്റുകളാണ് പ്രതികരിച്ചത്. ഇതില്‍ എ& ഇ ജീവനക്കാര്‍ക്ക് നേരെ നടന്ന 4054 ശാരീരിക അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019-ല്‍ 2093 സംഭവങ്ങള്‍ നടന്നതിന്റെ ഇരട്ടിയാണിത്. ഇത് പ്രകാരം ഇംഗ്ലണ്ടില്‍ ശരാശരി പ്രതിദിനം 11 ജീവനക്കാര്‍ അക്രമിക്കപ്പെടുന്നു.