CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 40 Seconds Ago
Breaking Now

ഇന്ത്യക്കാര്‍ നല്‍കുന്നത് അളക്കാന്‍ കഴിയാത്ത സംഭാവനകള്‍! ഇന്ത്യന്‍ സമൂഹത്തിന് എതിരായ വംശീയ അതിക്രമങ്ങളെ രൂക്ഷമായി അപലപിച്ച് ഐറിഷ് പ്രസിഡന്റ്; അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി

ഈ ഘട്ടത്തിലാണ് പ്രസിഡന്റ് ഹിഗിന്‍സ് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളെ ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയത്

അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന ഭീതിജനകമായ അതിക്രമങ്ങളുടെ വെളിച്ചത്തിലാണ് ഇന്ത്യന്‍ എംബസി പൗരന്‍മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് നേരെ നടന്ന അക്രമങ്ങളെ തള്ളിപ്പറയുകയാണ് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സ്. 

അന്ത്യന്തം നിന്ദ്യവും, രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ് ഈ അക്രമങ്ങളെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇന്ത്യന്‍ സമൂഹം ഐറിഷ് ജീവിതത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം അക്രമങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.

മെഡിസിന്‍, നഴ്‌സിംഗ്, കെയറിംഗ് പ്രൊഫഷന്‍, സംസ്‌കാരം, ബിസിനസ്സ്, സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം എടുത്ത് പറഞ്ഞ് പ്രശംസിച്ചു. അവരുടെ സാന്നിധ്യവും, ജോലിയും, സംസ്‌കാരവും നമ്മുടെ ജീവിതങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ചെയ്തത്, പ്രസിഡന്റ് ഹിഗിന്‍സ് ചൂണ്ടിക്കാണിച്ചു. 

അതേസമയം ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അടുത്തിടെ നിരവധി അക്രമസംഭവങ്ങളാണ് അയര്‍ലണ്ടില്‍ അരങ്ങേറിയത്. അകാരണമായി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ നടന്നതോടെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കാനും, ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു. 

ഈ ഘട്ടത്തിലാണ് പ്രസിഡന്റ് ഹിഗിന്‍സ് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളെ ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയത്. ജൂലൈ 19ന് ഇന്ത്യയില്‍ നിന്നുള്ള 40-കാരനായ ആമസോണ്‍ ജീവനക്കാരന് നേരെ ഡബ്ലിനില്‍ ഗുരുതരമായ അക്രമം അരങ്ങേറിയത്. മറ്റൊരു സംഭവത്തില്‍ ഡബ്ലിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഒരു 32-കാരന്‍ അക്രമിക്കപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.