ബ്രിട്ടന്റെ ജിഡിപി കേവലവം 0.3% വളര്‍ച്ച കൈവരിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കനത്ത വിമര്‍ശനം. മുന്‍പത്തെ മൂന്ന് മാസത്തെ വളര്‍ച്ചയേക്കാള്‍ ജിഡിപി ഇടിഞ്ഞപ്പോഴാണ് ഈ ഡാറ്റ വര്‍ഷം ശക്തമായി തുടങ്ങിയതിന്റെ സൂചനയാണെന്ന് ചാന്‍സലര്‍ ഊറ്റം കൊള്ളുന്നത്.
അതേസമയം ചാന്‍സലറുടെ ടാക്‌സ് റെയ്ഡില്‍ ബിസിനസ്സുകള്‍ തകരുന്ന കാഴ്ചയാണ് പുറത്തുവരുന്നതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കേവലം 0.3% വളര്‍ച്ച മാത്രം നേടിയെന്നത് കനത്ത വീഴ്ചയാണ്. കൂടാതെ ഈ വളര്‍ച്ച ബിസിനസ്സുകളുടെ ഉത്പാദനക്ഷമതയേക്കാള്‍, ഗവണ്‍മെന്റ് ചെലവഴിക്കല്‍ മൂലം സംഭവിച്ചതാണെന്നും ഇക്കണോമിസ്റ്റുകളും, ബിസിനസ്സ് നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നു.
കുടുംബങ്ങള്‍ തങ്ങളുടെ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടി വരികയും, കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ മൂക്കുകുത്തുകയും ചെയ്ത അവസ്ഥയുമാണ്. ബ്രിട്ടന്റെ ജീവിതനിലവാരം 2001ന് ശേഷം ആദ്യമായി കടക്കെണിയില്‍ മുങ്ങിയ ഇറ്റലിയേക്കാള്‍ പിന്നിലെത്തിയെന്ന് ലോകബാങ്ക് കണ്ടെത്തിയിട്ടുണ്ട്.
ലേബര്‍ അധികാരത്തിലെത്തിയ ശേഷം ഉത്പാദനക്ഷമത 0.8 ശതമാനം കുറഞ്ഞുവെന്നും ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയെ കൊണ്ട് പ്രവചനങ്ങള്‍ താഴ്ത്താന്‍ പ്രേരിപ്പിക്കുകയും, റീവ്‌സിന് ആഘാതമായി മാറുകയും ചെയ്യും.