തിരുവനന്തപുരം പേരൂര്‍ക്കട വ്യാജ മാല മോഷണക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഷണക്കുറ്റം ആരോപിക്കപ്പെട്ട ബിന്ദു. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. കമ്മീഷന്‍ സിറ്റിംഗിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ച കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റെസ്‌പോണ്ടന്‍മാരായി തീരുമാനിച്ചു
അതിനിടെ എംജിഎം പൊന്‍മുടി വാലി പബ്ലിക് സ്‌കൂളില്‍ ബിന്ദു ജോലിയില്‍ പ്രവേശിച്ചു. സ്‌കൂളില്‍ പ്യൂണായാണ് ബിന്ദുവിന് നിയമനം. സ്‌കൂള്‍ മാനേജ്‌മെന്റ് ബിന്ദുവിന് ജോലി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോലി കിട്ടിയതില്‍ സന്തോഷമെന്ന് ബിന്ദു പ്രതികരിച്ചു. പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷമെന്നാണ് ബിന്ദുവിന്റെ പ്രതികരണം.