ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് നേരെ അതിക്രൂര പീഡനം. യുവാക്കളെ കെട്ടിതൂക്കി മര്‍ദിച്ചതിന് പിന്നാലെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചു. സംഭവത്തില്‍ യുവ ദമ്പതികളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ചരല്‍കുന്നിലാണ് സംഭവം നടന്നത്. യുവാക്കളോട് ക്രൂരത നടത്തിയത് യു ദമ്പതികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ്. പ്രതികള്‍ സൈക്കോ മനോനിലയുള്ളവരെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്‌ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് പകര്‍ത്തി. ഇതിന് ശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തു. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ക്രൂരമായ പീഡനമുറകളാണ് പ്രതികള്‍ യുവാക്കള്‍ക്ക് നേരെ നടത്തിയത്. കട്ടിലില്‍ കൈകള്‍ കെട്ടിയിട്ട ശേഷം കഴുത്തില്‍ വാക്കത്തി വെച്ച് ഭീഷണിപ്പെടുത്തി. കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയുള്ള മര്‍ദ്ദനവും തുടര്‍ന്നു. പുറത്തും കൈമുട്ടിലും കാലിലും ഇരുമ്പ് വടി കൊണ്ട് ശക്തിയായി അടിച്ചു. കരഞ്ഞാല്‍ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി.
ഇതിനുപുറമെ, കൈകളില്‍ കയറുകൊണ്ട് കെട്ടിയ ശേഷം വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കുകയും, മോതിരവിരലില്‍ കട്ടിങ് പ്ലയര്‍ വെച്ച് ഞെരിച്ച് പീഡിപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു