മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നാളെ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് സ്റ്റര്‍മര്‍ ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ജൂലൈ 24ന് പുതിയ വ്യാപാര ഉടമ്പടി ഒപ്പുവച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഇതിന് പുറമേ ഗാസ, യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളും ചര്‍ച്ചാ വിഷയമാകും. മുംബൈയില്‍ നടക്കുന്ന ആറാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. വ്യാപാരം , നിക്ഷേപം, സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം, ഊര്‍ജം, ആരോഗ്യം , വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നേതാക്കള്‍ സംസാരിക്കും.
അമേരിക്കയുമായി താരിഫ് വിഷയം ഉള്‍പ്പെടെ ബന്ധം വഷളായതോടെ മറ്റു രാജ്യങ്ങളുമായി അടുത്ത് ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.