സിനഗോഗ് ഭീകരന്‍ ജിഹാദ് അല്‍ ഷാമി ഒരു എന്‍എച്ച്എസ് നഴ്‌സിനെ രഹസ്യമായി വിവാഹം ചെയ്തിരുന്നുവെന്നും, ഇവര്‍ മതംമാറ്റം നടത്തിയെന്നും റിപ്പോര്‍ട്ട്. സിഗനോഗ് ഭീകരാക്രമണത്തിന് ശേഷമാണ് തന്റെ ബന്ധത്തെ കുറിച്ച് 35-കാരി എലിസബത്ത് ഡേവിസ് കുടുംബത്തോട് വെളിപ്പെടുത്തിയത്.
അതേസമയം അല്‍ ഷാമിയുടെ ആദ്യ വിവാഹം ആറ് മാസം മുന്‍പ് തകര്‍ന്നിരുന്നു. അഞ്ച് മക്കളുടെ അമ്മയായ എലിസബത്ത് ഇയാളുടെ നിയമപരമായുള്ള ഭാര്യയാണോയെന്ന് വ്യക്തമല്ല. 'നാല് വര്‍ഷം മുന്‍പ് ലിസ് ഇസ്ലാമിലേക്ക് മതം മാറി. ഇത് കുടുംബത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചു. ഇതിന് ശേഷം എന്‍എച്ച്എസ് നഴ്‌സ് മറ്റൊരു വ്യക്തിയായി മാറിയെന്ന് കുടുംബം പറഞ്ഞു', ഒരു ശ്രോതസ്സ് സണ്‍ പത്രത്തോട് വെളിപ്പെടുത്തി.
ഇതിനിടെ തന്റെ ആദ്യ പങ്കാളിയെ നിര്‍ബന്ധിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വീഡിയോകള്‍ കാണിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മുസ്മാച്ച് എന്ന മുസ്ലീം ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിക്കാണ് ഈ അനുഭവം നേരിട്ടത്. തീവ്രവാദ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുകയും, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത ബന്ധം നാല് മാസം കൊണ്ട് അവസാനിച്ചു.
സിനഗോഗ് ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് പലസ്തീന്‍ അനുകൂല മാര്‍ച്ച് സംഘടിപ്പിച്ച 492 പേരെ മെറ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് റദ്ദാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ വിസമ്മതിച്ചതോടെയാണ് അറസ്റ്റ് നടന്നത്.