CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 58 Seconds Ago
Breaking Now

750,000 അനധികൃത കുടിയേറ്റക്കാരെ ഞാന്‍ നാടുകടത്തും; ബ്രിട്ടീഷ് അതിര്‍ത്തിയിലെ 'ദ്വാരങ്ങള്‍' അടയ്ക്കാന്‍ ട്രംപ് സ്റ്റൈല്‍ റിമൂവല്‍സ് ഫോഴ്‌സിനെ നിയോഗിക്കാന്‍ കെമി ബാഡെനോക്; നിഗല്‍ ഫരാഗിന്റെ കുടിയേറ്റ വിരുദ്ധതയ്‌ക്കൊപ്പം പിടിക്കാന്‍ ടോറികള്‍

തന്റെ രാഷ്ട്രീയ ഭാവി ശോഭനമാക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബാഡെനോക്

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രധാന ചോദ്യം ഇപ്പോള്‍ കുടിയേറ്റമാണ്. ഇതിന് ഉത്തരം നല്‍കാന്‍ കഴിയാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്രസക്തമാകുന്ന കാഴ്ചയാണുള്ളത്. ജനരോഷം തിരിച്ചറിഞ്ഞ റിഫോം പാര്‍ട്ടി നേതാവ് നിഗല്‍ ഫരാഗിന്റെ പ്രഖ്യാപനങ്ങള്‍ക്ക് വന്‍ പൊതുജന സ്വീകാര്യത സിദ്ധിക്കുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ക്കും ഈ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരികയാണ്. 

ഇപ്പോള്‍ ടോറികളാണ് തങ്ങളുടെ വക കുടിയേറ്റം നിയന്ത്രിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങുന്നത്. ടോറികള്‍ അധികാരത്തിലെത്തിയാല്‍ യുഎസ് മാതൃകയില്‍ 'റിമൂവല്‍സ് ഫോഴ്‌സിനെ' ഇറക്കി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപനം. 

ക്ലച്ച് പിടിക്കാതെ നില്‍ക്കുന്ന ടോറി നേതാവ് കെമി ബാഡെനോകിന്റെ ബോര്‍ഡര്‍ പ്ലാനില്‍ സുപ്രധാന നടപടിയാണ് ഇത്. തന്റെ രാഷ്ട്രീയ ഭാവി ശോഭനമാക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബാഡെനോക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് ആരംഭിക്കാന്‍ ഇരിക്കവെയാണ് ഈ പ്രഖ്യാപനം. 

പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 7 ഇന പദ്ധതി തീരുമാനിച്ചതെന്ന് ബാഡെനോക് പറഞ്ഞു. ഇതിന്റെ ഫലമായി നിലവില്‍ അനധികൃത കുടിയേറ്റക്കാരെയും ക്രിമിനലുകളെയും നാടുകടത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഉപേക്ഷിക്കാനും കഴിയുമെന്ന് ബാഡെനോക് പ്രഖ്യാപിച്ചു.

മുന്‍പ് ഇസിഎച്ച്ആര്‍ ഉപേക്ഷിക്കുന്ന ഐഡിയ തള്ളിയിരുന്ന ബാഡെനോക്, റിഫോം യുകെയുമായി തന്റെ പാര്‍ട്ടി ഏറെ പിന്നിലായതോടെയാണ് ഇത് സ്വീകരിക്കാന്‍ തയ്യാറായത്. 




കൂടുതല്‍വാര്‍ത്തകള്‍.