CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 21 Minutes 34 Seconds Ago
Breaking Now

എത്തി, ആമി കൊടുങ്കാറ്റ്; ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളോട് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശം; 100 എംപിഎച്ച് വേഗത്തിലുള്ള കാറ്റിന് വഴിയൊരുങ്ങുന്നതായി സാറ്റലൈറ്റ് ചിത്രങ്ങള്‍; ആംബര്‍ ജാഗ്രതയ്‌ക്കൊപ്പം വെള്ളപ്പൊക്ക മുന്നറിയിപ്പും; ട്രെയിനുകള്‍ റദ്ദാക്കി

കൗണ്ടി ഡൊണെഗാലില്‍ കൊടുങ്കാറ്റിനിടെ ഗുരുതരമായി പരുക്കേറ്റ് ഒരു അയര്‍ലണ്ടുകാരന്‍ മരണപ്പെട്ടു

ആമി കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കുമെന്ന് ഉറപ്പായതോടെ യാത്രക്കാര്‍ക്ക് 'യാത്ര' ചെയ്യരുതെന്ന് നിര്‍ദ്ദേശം. ബ്രിട്ടനില്‍ 100 എംപിഎച്ച് വരെ വേഗത്തിലുള്ള വിനാശകരമായ കാറ്റ് വീശുമെന്ന് ഉറപ്പായതോടെ ആംബര്‍ അലേര്‍ട്ടാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 

യുകെയ്ക്ക് മുകളില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആംബര്‍, മഞ്ഞ ജാഗ്രതകള്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിങ്ങനെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ന് രാവിലെ 11 മുതല്‍ ഞായറാഴ്ച രാവിലെ 9 വരെയാണ് ഇതിന് പ്രാബല്യം. Satellite images from space show the formation of the storm over the UK

ശക്തമായ കൊടുങ്കാറ്റില്‍ വ്യാപകമായ പവര്‍കട്ട് നേരിടുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നല്‍കിക്കഴിഞ്ഞു. കൗണ്ടി ഡൊണെഗാലില്‍ കൊടുങ്കാറ്റിനിടെ ഗുരുതരമായി പരുക്കേറ്റ് ഒരു അയര്‍ലണ്ടുകാരന്‍ മരണപ്പെട്ടു.ഇദ്ദേഹത്തിന്റെ മൃതദേഹം ലെറ്റെര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. The torrential storm has caused widespread power cuts and flood warnings which are likely to be affecting vast swathes of the country

ആമി കൊടുങ്കാറ്റിന്റെ പ്രഭാവം വ്യക്തമായതോടെ ബ്രിട്ടനിലെ യാത്രക്കാര്‍ ദുരിതത്തിലായി. നിരവധി ട്രെയിനുകളും, വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. സ്‌കോട്ട്‌ലണ്ടിലെ റെയില്‍വെ ട്രാക്കുകളിലേക്ക് മരങ്ങള്‍ മറിഞ്ഞുവീണ് തടസ്സങ്ങള്‍ നേരിടുന്നുണ്ട്. കൊടുങ്കാറ്റ് ഇപ്പോഴും വികാസം പ്രാപിച്ച് വരികയാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇതുമൂലം കൂടുതല്‍ ശക്തമായ കാറ്റും മഴയും തേടിയെത്തും. പ്രത്യേകിച്ച് നോര്‍ത്ത് പ്രദേശങ്ങളിലാണ് ഇത് ശക്തമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.