CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 43 Seconds Ago
Breaking Now

യുകെ പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; റേച്ചല്‍ റീവ്‌സിന്റെ നടുവൊടിക്കുന്ന ബജറ്റിന് മുന്‍പായി നിരക്ക് താഴ്ന്നത് ഗുണം ചെയ്യും; പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് 'ഇന്ററസ്റ്റ്' വരുമോ?

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനം നിരക്കിന് മുകളിലാണ് ഇപ്പോഴും പണപ്പെരുപ്പം

യുകെ പണപ്പെരുപ്പം ഒക്ടോബറില്‍ 3.6 ശതമാനത്തിലേക്ക് താഴ്ന്നു. കുടുംബങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കുന്ന ഈ ഘടകം റേച്ചല്‍ റീവ്‌സിന്റെ നടുവൊടിക്കുന്ന നികുതികള്‍ സമ്മാനിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി വന്നത് ആശ്വാസകരമാണ്. 

അഞ്ച് മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് തണുക്കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 3.8 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാണ് ഈ തിരിച്ചിറക്കം. 

'ഒക്ടോബറില്‍ പണപ്പെരുപ്പം ആശ്വാസത്തിലേക്ക് എത്തി. ഗ്യാസ്, ഇലക്ട്രിസിറ്റി വിലകളാണ് ഇതിന് വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇവയുടെ വില വര്‍ദ്ധിക്കാത്തതാണ് ഗുണമായത്. ഹോട്ടല്‍ നിരക്കുകളും താഴുന്നുണ്ട്. ഭക്ഷ്യവിലക്കയറ്റം ഇതിനിടയിലും തുടരുകയാണ്', ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നര്‍ വ്യക്തമാക്കി. 

അതേസമയം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനം നിരക്കിന് മുകളിലാണ് ഇപ്പോഴും പണപ്പെരുപ്പം. നവംബര്‍ 26ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര ബാങ്കിന് പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് എളുപ്പമാക്കുന്ന തരത്തില്‍ ജീവിതച്ചെലവുകള്‍ കുറയ്ക്കുമെന്നാണ് റീവ്‌സ് അവകാശപ്പെടുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.