CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 41 Seconds Ago
Breaking Now

ഹോട്ടലിലെ താമസക്കാരുടെ കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ; യുകെയില്‍ മലയാളിയായ ജീവനക്കാരന് 14 മാസം തടവ്

കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണയ്ക്ക് ശേഷം നവംബര്‍ 17നാണ് കോടതി ശിക്ഷ വിധിച്ചത്.

യുകെയിലെ ഹോട്ടലില്‍ താമസക്കാരുടെ കിടപ്പറ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ മലയാളിയായ ജീവനക്കാരന് 14 മാസത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി . നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്‌നിലാണ് ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങള്‍ നിര്‍മല്‍ വര്‍ഗീസ്  പകര്‍ത്തിയത്.

സംഭവം അറിഞ്ഞതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണയ്ക്ക് ശേഷം നവംബര്‍ 17നാണ് കോടതി ശിക്ഷ വിധിച്ചത്.

റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് കൂടി 14 മാസത്തെ ശിക്ഷയില്‍ ഉള്‍പ്പെടുത്തുമെന്ന ഇളവ് കൂടി വിധിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിര്‍മലിന് ഹോം ഓഫീസ് നല്‍കിയ വര്‍ക്ക് വീസ റദ്ദാക്കുമെന്നും ശിക്ഷയുടെ കാലാവധി കഴിയുമ്പോള്‍ നാടു കടത്തപ്പെടാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

കോളറെയ്‌നിലെ ബുഷ്ടൗണ്‍  ക്രൗണ്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നിര്‍മലിന്റെ ഫോണില്‍ നിന്നും 16 ലധികം പേരുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തതായിട്ടാണ് സൂചന. ഹോട്ടലില്‍ ക്ലീനറായി ജോലി ചെയ്യവേ ദമ്പതികളും സ്ത്രീകളും താമസിക്കുന്ന മുറികളില്‍ നിന്നും അവര്‍ വസ്ത്രം മാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് നിര്‍മല്‍ പകര്‍ത്തിയത്.

ഹോട്ടലിലെ വിനോദ സൗകര്യങ്ങള്‍ ഉപയോഗിച്ച ശേഷം വസ്ത്രം മാറാനെത്തുമ്പോള്‍ യുവതി കാണുകയും ഒച്ചവെച്ച് ഭര്‍ത്താവ് പ്രതിയെ പിടികൂടുകയുമായിരുന്നു. 

നിര്‍മലിന്റെ പേര് പത്തുവര്‍ഷത്തേക്ക് ലൈംഗീക അതിക്രമ കുറ്റവാളികളുടെ ലിസ്റ്റില്‍ സൂക്ഷിക്കാനും മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളയാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.