
















പ്രധാനമന്ത്രി പദത്തില്‍ കീര്‍ സ്റ്റാര്‍മറുടെ ഇരുപ്പ് അത്ര സുരക്ഷിതമല്ല. ഇത് ഏറ്റവും നന്നായി അറിയുന്നത് സ്റ്റാര്‍മര്‍ക്ക് തന്നെയാകും. അടുത്ത മൂന്ന് മാസത്തിനുള്ള ലേബര്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ സ്റ്റാര്‍മറുടെ കസേര തെറിയ്ക്കുമെന്ന് ലേബര്‍ എംപിമാര്‍ തന്നെ പരസ്യമായി സമ്മതിക്കുന്നുണ്ട്.
സ്റ്റാര്‍മറുടെ ഏറ്റവും മികച്ച അനുകൂലികള്‍ പോലും പ്രധാനമന്ത്രി പദത്തിലേക്ക് ലക്ഷ്യം വെയ്ക്കുമ്പോള്‍ രാജിവെച്ച് പോയ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറെ ക്യാബിനറ്റില്‍ തിരിച്ചെത്തിക്കാന്‍ മോഹിക്കുന്നതായി സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
നിലവില്‍ റെയ്‌നറെ തിരികെ ക്യാബിനറ്റില്‍ കിട്ടാന്‍ ആഗ്രഹിക്കുന്നതായി സ്റ്റാര്‍മര്‍ വെളിപ്പെടുത്തി. 'ആഞ്ചെല തിരികെ വരണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ലേബര്‍ ഗവണ്‍മെന്റിലെ സുപ്രധാന ശബ്ദമാണ് അവര്‍. വെല്ലുവിളികള്‍ നിറഞ്ഞ കുട്ടിക്കാലത്ത് നിന്നും യുകെയുടെ ഉപപ്രധാനമന്ത്രി പദത്തിലെത്തിയ ഏറ്റവും മികച്ച ഉദാഹരണമാണ് റെയ്‌നര്‍', സ്റ്റാര്‍മര്‍ പറയുന്നു.
സെപ്റ്റംബറിലാണ് സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാത്തതിന്റെ പേരില്‍ റെയ്‌നര്‍ക്ക് രാജിവെയ്‌ക്കേണ്ടി വന്നത്. ഇപ്പോള്‍ ഇവര്‍ ഒരു തിരിച്ചുവരവിന് ശ്രമിക്കുന്നുവെന്നാണ് സൂചന. മറ്റ് ക്യാബിനറ്റ് മന്ത്രിമാരും റെയ്‌നര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ലേബര്‍ പാര്‍ട്ടിയിലെ അടിസ്ഥാന വിഭാഗങ്ങളുമായി ഏറ്റവും കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് റെയ്‌നര്‍.