CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 2 Seconds Ago
Breaking Now

യുകെയില്‍ വിദേശികളുടെ എണ്ണം വന്‍തോതില്‍ കൂടുന്നു; അടുത്ത വര്‍ഷം 'എമര്‍ജന്‍സി സെന്‍സസ്' വേണമെന്ന് ആവശ്യം ഉയരുന്നു; രാജ്യത്ത് താമസിക്കുന്ന അഞ്ചിലൊന്ന് ആളുകളും വിദേശത്ത് പിറന്നവര്‍; കുടിയേറ്റ വിരുദ്ധതയ്ക്ക് ആക്കം കൂട്ടുമോ?

19.6 ശതമാനം യുകെ ജനസംഖ്യയും വിദേശത്ത് ജനിച്ചവരാണെന്നാണ് ഇമിഗ്രേഷന്‍ ഡാറ്റ വ്യക്തമാകുന്നത്

ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ സകലപിടിയും വിട്ട് മുന്നേറുന്നുവെന്ന ആരോപണം ശക്തമാണ്. യുകെയെ സംബന്ധിച്ച് ഇമിഗ്രേഷന്‍ അവരുടെ സാമ്പത്തിക രംഗത്തിനും, ഹെല്‍ത്ത് സര്‍വ്വീസിനും ഏറെ പ്രധാനമാണ്. നിയമപരമായ കുടിയേറ്റത്തിനൊപ്പം അനധികൃത കുടിയേറ്റവും ചേരുന്നതോടെ നാട്ടിലെ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലെത്തുന്നുവെന്ന പ്രചരണമാണ് റിഫോം യുകെ നടത്തുന്നത്. 

ഈ പ്രചരണം ഏറ്റുപിടിച്ച് നിയന്ത്രണം കടുപ്പിച്ച് വോട്ട് നഷ്ടം ഒഴിവാക്കാനാണ് ലേബര്‍ ഗവണ്‍മെന്റിന്റെ ശ്രമം. ഇതിനിടെയാണ് രാജ്യത്ത് താമസിക്കുന്ന അഞ്ചിലൊരാള്‍ യുകെയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. ഇതോടെ അടുത്ത വര്‍ഷം 'എമര്‍ജന്‍സി സെന്‍സസ്' നടത്തണമെന്ന ആവശ്യം ശക്തമായി. 

വിദേശത്ത് ജനിച്ച ആളുകളുടെ യഥാര്‍ത്ഥ തോത് മനസ്സിലാക്കാന്‍ സെന്‍സസ് നടത്തണമെന്നാണ് ഇതിന് അനുകൂലമായി സംസാരിക്കുന്നവരുടെ നിലപാട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച ഇമിഗ്രേഷന്‍ ഡാറ്റ അനലൈസ് ചെയ്തതില്‍ നിന്നുമാണ് ഇത് പുറത്തുവരുന്നത്. ഇത് പ്രകാരം 19.6 ശതമാനം യുകെ ജനസംഖ്യയും വിദേശത്ത് ജനിച്ചവരാണെന്നാണ് വ്യക്തമാകുന്നത്. 

2021 സെന്‍സസിലെ 16 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ദ്ധന. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഉയര്‍ന്ന തോതിലുള്ള ജനസംഖ്യാ വര്‍ദ്ധനവാണ് ഉണ്ടായതെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. ഏകദേശം 2.9 മില്ല്യണ്‍ ബ്രിട്ടീഷ് ഇതര ജനസമൂഹം ഈ കാലയളില്‍ രാജ്യത്ത് എത്തി. ഈ കണക്കുകള്‍ പ്രകാരം യുകെയിലെത്തിയ 25 പേരില്‍ ഒരാള്‍ വീതം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് പ്രവേശിച്ചവരാണെന്നാണ് വ്യക്തമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.