CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 21 Seconds Ago
Breaking Now

കുടിയേറ്റക്കാര്‍ക്ക് കനത്ത ആഘാതമായി നിയമപരമായ കുടിയേറ്റത്തിന് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി; എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും 5 വര്‍ഷം കഴിഞ്ഞാല്‍ സെറ്റില്‍മെന്റ്; ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിസയിലെത്തിയവര്‍ക്ക് 15 വര്‍ഷം കാത്തിരിക്കണം

2021 മുതല്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിസയിലെത്തിയ 2 മില്ല്യണ്‍ കുടിയേറ്റക്കാര്‍ക്ക് മാറ്റങ്ങള്‍ ആഘാതമാകും

നിയമപരമായ കുടിയേറ്റത്തിനെതിരെ പടവാളെടുത്ത് ഹോം സെക്രട്ടറി ബ്രിട്ടന്റെ ദയവുള്ള നയങ്ങള്‍ വെട്ടിനിരത്തിയപ്പോള്‍ കുടിയേറ്റക്കാര്‍ക്ക് ഞെട്ടല്‍. യൂറോപ്പിലെ ഏറ്റവും കടുപ്പമേറിയ നിയന്ത്രണങ്ങള്‍ എന്ന വിളിപ്പേരോടെയാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് നയങ്ങള്‍ പ്രഖ്യാപിച്ചത്. അര നൂറ്റാണ്ടിനിടെ കാണാത്ത ഏറ്റവും വലിയ പരിഷ്‌കാരങ്ങളാണ് നിയപരമായ കുടിയേറ്റ വ്യവസ്ഥയില്‍ സൃഷ്ടിച്ചിരിക്കുന്നത്. 

ബ്രിട്ടീഷ് സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്ന, നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന തരത്തിലാണ് മാറ്റങ്ങളെന്ന് ഹോം ഓഫീസ് പറയുന്നു. അനധികൃത കുടിയേറ്റത്തിന് എതിരായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് നിയമപരമായ കുടിയേറ്റത്തില്‍ നിലപാട് തിരുത്തുന്നത്. 

പെര്‍മനന്റ് സെറ്റില്‍സെന്റിനുള്ള യോഗ്യത നേടാന്‍ കുടിയേറ്റക്കാര്‍ 10 വര്‍ഷം തികയ്ക്കണമെന്ന നയം ഈ വര്‍ഷം ആദ്യം ഗവണ്‍മെന്റ് അവതരിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ജീവിതത്തിന് ശക്തമായ സംഭാവന നല്‍കുന്നവര്‍ക്ക് ഇളവും നല്‍കുമെന്നായിരുന്നു അറിയിപ്പ്. 2021 മുതല്‍ യുകെയിലെത്തിയ 2 മില്ല്യണ്‍ കുടിയേറ്റക്കാര്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമാകും. നിലവില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് നേടിയവര്‍ക്ക് ഇത് ബാധിക്കില്ല. 

2021 മുതല്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിസയിലെത്തിയ 2 മില്ല്യണ്‍ കുടിയേറ്റക്കാര്‍ക്ക് മാറ്റങ്ങള്‍ ആഘാതമാകും. 2022-24 കാലത്ത് 616,000 ആളുകളും, അവരുടെ ഡിപ്പന്റന്‍ഡ്‌സും ഈ വിസയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് നേടാന്‍ ഇനി 15 വര്‍ഷം കാത്തിരിക്കണം. ഈ വിസാ റൂട്ട് ഈ വര്‍ഷം അവസാനിപ്പിച്ചിരുന്നു. 

അതേസമയം എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ആശ്വാസമായി മാറാനും നയങ്ങളില്‍ ശ്രദ്ധിച്ചിട്ടുണ്ട്. 5 വര്‍ഷം തികച്ചാല്‍ ഇവര്‍ക്ക് സെറ്റില്‍ ചെയ്യാം. നയങ്ങള്‍ മാറുന്നത് മൂലം 50,000 നഴ്‌സുമാരെ ബ്രിട്ടന് നഷ്ടമാകുമെന്ന് നേരത്തെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആശങ്കയാണ് നയപ്രഖ്യാപനം തിരുത്തിയത് 

ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് പെനാല്‍റ്റി ഏര്‍പ്പെടുത്താനും ആദ്യമായി തീരുമാനം വന്നിട്ടുണ്ട്. ബെനഫിറ്റുകളെ ആശ്രയിക്കുന്ന കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റിന് 20 വര്‍ഷം കാത്തിരിക്കണം. കുടിയേറ്റക്കാര്‍ക്ക് ബെനഫിറ്റിനും, സോഷ്യല്‍ ഹൗസിംഗിനും യോഗ്യത നേടാന്‍ ആദ്യ ബ്രിട്ടീഷ് പൗരന്‍മാരായി മാറുകയും വേണം. നിലവില്‍ സെറ്റില്‍മെന്റ് ലഭിച്ചാല്‍ ഇതിന് സാധിച്ചിരുന്നു. 

അനധികൃത കുടിയേറ്റക്കാര്‍ക്കും, വിസാ കാലാവധി കഴിഞ്ഞ് തങ്ങുന്നവര്‍ക്കും സെറ്റില്‍മെന്റിന് 30 വര്‍ഷം കാത്തിരിക്കണം.  




കൂടുതല്‍വാര്‍ത്തകള്‍.