CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 53 Seconds Ago
Breaking Now

ക്ലാസ്റൂമിലിരുന്ന് പരസ്യമായി മദ്യപിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

ക്ലാസ്റൂമിലിരുന്ന് പരസ്യമായി മദ്യപിച്ച ആറ് വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ അധികൃതര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്.

തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ നിലത്തിരുന്ന് മദ്യപിക്കുന്നത് കാണാം. പ്ലാസ്റ്റിക്ക് കപ്പുകളും മറ്റും ഉപയോഗിച്ചാണ് മദ്യപാനം. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എങ്ങനെ മദ്യം ലഭിച്ചെന്നും ആരാണ് അവര്‍ക്ക് മദ്യം നല്‍കിയത് എന്നതടക്കം അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സസ്പെന്‍ഡ് ചെയ്തെങ്കിലും കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നേരെ ഉയരുന്നത്. ടീച്ചര്‍മാര്‍ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്നും കൃത്യമായ പരിശോധന സ്‌കൂളില്‍ നടക്കുന്നില്ലെന്നുമാണ് വിമര്‍ശനം.

 




കൂടുതല്‍വാര്‍ത്തകള്‍.