CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 53 Minutes 28 Seconds Ago
Breaking Now

തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പലിശ കുറയുമോ? വളര്‍ച്ചയെ 'കൊല്ലുന്നുവെന്ന' ചീത്തപ്പേര് കേട്ട് ലേബര്‍ ഗവണ്‍മെന്റ്; ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ 5.1 ശതമാനത്തില്‍

ക്രിസ്മസിലേക്കുള്ള ഒരുക്കത്തില്‍ ജോലി നഷ്ടമാകുന്നത് ക്രൂരതയാണെന്ന് ഷാഡോ വെല്‍ഫെയര്‍ സെക്രട്ടറി

തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതോടെ വളര്‍ച്ചയുടെ ഘാതകരെന്ന ചീത്തപ്പേര് ഏറ്റുവാങ്ങി ലേബര്‍ ഗവണ്‍മെന്റ്. ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. തൊഴില്‍ വിപണി കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 

2021-ലെ ഉയര്‍ന്ന നിരക്കിന് ശേഷമുള്ള കണക്കുകളാണെങ്കിലും മഹാമാരി ആ ഘട്ടത്തില്‍ ആഘാതം സൃഷ്ടിച്ചിരുന്നു. ഇതുമായി തട്ടിച്ച് നോക്കുമ്പോള്‍ 2016-ലെ ആദ്യ പാദത്തിന് ശേഷമുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയത്. 

ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ 18 മുതല്‍ 24 വരെ പ്രായത്തിലുള്ള 85,000 പേര്‍ കൂടി തൊഴിലില്ലാത്തവരായി പട്ടികയില്‍ പെട്ടു. എന്നാല്‍ ഇതിന് മറുവശമെന്ന നിലയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തൊഴിലില്ലായ്മയും, വരുമാന വളര്‍ച്ചയും പരിശോധിച്ച് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടേക്കും. 

നാളെയാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്. അതേസമയം ഗവണ്‍മെന്റിന്റെ എംപ്ലോയ്‌മെന്റ് നയങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സ് അലക്‌സ് ഹാള്‍ ചെന്‍ പ്രതികരിച്ചു. 

എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന, പണപ്പെരുപ്പത്തിന് മുകളിലുള്ള നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധന എന്നിവയെല്ലാം ചേര്‍ന്നുള്ള ഇഫക്ടാണ് തൊഴിലില്ലായ്മയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസിലേക്കുള്ള ഒരുക്കത്തില്‍ ജോലി നഷ്ടമാകുന്നത് ക്രൂരതയാണെന്ന് ഷാഡോ വെല്‍ഫെയര്‍ സെക്രട്ടറി ഹെലെന്‍ വാറ്റ്‌ലി പറഞ്ഞു. ലേബറിന്റെ വളര്‍ച്ചയെ തകര്‍ക്കുന്ന നയങ്ങള്‍ക്ക് നന്ദി, പക്ഷെ ഈ ക്രിസ്മസിന് പലര്‍ക്കും ഇത് ദുഃഖകരമായ അനുഭവമായി ഫലിക്കും, വാറ്റ്‌ലി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.