
















പത്താംക്ലാസ് മോഡല്‍ പരീക്ഷയ്ക്കായി മൊബൈല്‍ ഫോണെത്തിച്ച് എഐ സഹായത്തോടെ ഉത്തരമെഴുതിയ പെണ്‍കുട്ടി ജീവനൊടുക്കി. യുപിയിലെ ഗ്രേറ്റര്‍ നോയിഡ വെസ്റ്റില്‍ തിങ്കളാഴ്ചയാണ് സംഭവം. കനിഷ്‌ക സോളങ്കിയെന്ന വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളിലിരുന്ന് മൊബൈലില്‍ നോക്കി ഉത്തരമെഴുതുന്നത് ഇന്‍വിജിലേറ്ററാണ് കണ്ടെത്തിയത്. തുടര്‍ന്ന് ക്ലാസ് ടീച്ചറേയും പ്രിന്‍സിപ്പളിനേയും വിവരം അറിയിച്ചു. കോപ്പിയടി പിടിച്ചതും വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി ശാസിച്ചിരുന്നുവെന്നും ഇങ്ങനെ ചെയ്താല്‍ അഞ്ചു വര്‍ഷത്തേക്ക് പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്ക് വരുമെന്ന് പറഞ്ഞുവെന്നും സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
അതേസമയം തന്റെ മകള്‍ കോപ്പിയടിച്ചില്ലെന്നും അബദ്ധത്തിലാണ് പരീക്ഷാ ഹാളില്‍ മൊബൈലുമായി എത്തിയതെന്നും കനിഷ്‌കയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടു.
പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ എട്ടാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.