CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 36 Seconds Ago
Breaking Now

നിറത്തിന്റെ പേരില്‍ അപമാനിച്ചു ; ബംഗളൂരുവില്‍ ഡന്റല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ കേസെടുത്ത് പൊലീസ്

കഴിഞ്ഞാഴ്ചയാണ് യശസ്വിനിയെന്ന വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ബംഗളൂരുവില്‍ ഡന്റല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രിന്‍സിപ്പലിനും അഞ്ച് കോളജ് അധ്യാപകര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. നിറത്തിന്റെ പേരില്‍ മകള്‍ പല തവണ ക്രൂരമായി അപമാനിക്കപ്പെട്ടുവെന്ന അമ്മ പരിമിളയുടെ പരാതിയിലാണ് പൊലീസ് നീക്കം. കഴിഞ്ഞാഴ്ചയാണ് യശസ്വിനിയെന്ന വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ക്ലാസ്മുറിയില്‍ വച്ച് മറ്റെല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മുന്നില്‍ വച്ച് മകള്‍ അപമാനിക്കപ്പട്ടെന്നും വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അമ്മ പറഞ്ഞു. അക്കാദമിക് കാര്യങ്ങളിലും മറ്റു വിഷയങ്ങളിലും മകള്‍ അവഗണിക്കപ്പെട്ടു.

വേദനയോടെയാണ് പല ദിവസങ്ങളിലും വീട്ടിലെത്തിയിരുന്നതെന്നും കോളജിന്റെ ഒരു സഹകരണവും മകള്‍ക്ക് ലഭിച്ചില്ലെന്നും അമ്മ ആരോപിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.