CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 4 Seconds Ago
Breaking Now

ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ ഡോക്ടര്‍മാര്‍ ഭീകരവാദക്കേസുകളില്‍ പ്രതികളായി ; വിശദ അന്വേഷണത്തില്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ 139 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

ഫരീദാബാദ് വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണവുമായി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ബന്ധപ്പെട്ടിരിക്കുന്നു.

അല്‍ ഫലാഹ് യൂണിവേഴ്സിറ്റി ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി, അല്‍ ഫലാഹ് യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലെ 54 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 139 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സിദ്ദിഖിയും കുടുംബാംഗങ്ങളും സര്‍വകലാശാലയിലും അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിലും നടത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.

യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അല്‍-ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധമുള്ള ഒമ്പത് സ്ഥാപനങ്ങളുമായി സിദ്ദിഖിക്ക് ബന്ധമുണ്ടെന്നും യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിലെ കാറ്ററിംഗ്, കാമ്പസിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കുള്ള കരാറുകള്‍ സിദ്ദിഖിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ നേടിയതായി ആരോപിക്കപ്പെടുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായി ചാരിറ്റബിള്‍ ട്രസ്റ്റ് സര്‍വകലാശാല ഫണ്ടുകള്‍ വകമാറ്റിയതായും ആരോപണമുണ്ട്.

ഫരീദാബാദ് വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണവുമായി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ബന്ധപ്പെട്ടിരിക്കുന്നു. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്നതോ പഠിക്കുന്നതോ ആയ ഡോക്ടര്‍മാരാണ് ഭീകരവാദക്കേസില്‍ ഉള്‍പ്പെട്ടത്. സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന ഡോ. മുസമ്മില്‍ ഷക്കീലും ഡോ. ??ഷഹീന്‍ ഷാഹിദും നവംബര്‍ 10 ന് ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ ഉന്‍ നബിയും ഇതേ സ്ഥാപനത്തിലാണ് പഠിച്ചത്.

നവംബര്‍ 18 ന്, ഫരീദാബാദിലെ സര്‍വകലാശാലയും ദില്ലിയിലെ അല്‍ ഫലാഹ് ഗ്രൂപ്പുമായി ബന്ധമുള്ളവരുടെ വസതികളും ഉള്‍പ്പെടെ 18 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് സിദ്ദിഖി അറസ്റ്റിലായി. വ്യാജ യുജിസി അംഗീകാരത്തിന്റെയും നാക് അക്രഡിറ്റേഷന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സര്‍വകലാശാല 415 കോടി രൂപ കബളിപ്പിച്ചതായി ഇഡി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഫണ്ട് എത്തിയിരിക്കാമെന്നും പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.