
















ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവതികള്‍. ചെന്നൈക്ക് സമീപം പല്ലാവരത്താണ് ദാരുണമായ കൊലപാതം നടന്നത്. തിരുശൂലം സ്വദേശിയായ സെല്‍വകുമാറാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയും പതിനേഴുകാരനായ സുഹൃത്തിനെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. റീന(24), രച്ചിത(25) എന്നിവരാണ് അറസ്റ്റിലായ യുവതികള്‍. കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട മൂന്ന് പേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കൊല്ലപ്പെട്ട സെല്‍വകുമാര്‍ യുവതികള്‍ക്ക് ഭീഷണിയായതാണ് കൊലപാത കാരണമെന്നാണ് പൊലിസ് കണ്ടെത്തല്‍. കൃത്യം നടത്താനായി സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുടെ സഹായം തേടി. കൊലപാതകത്തില്‍ യുവതികള്‍ കൂടാതെ മൂന്ന് പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും പൊലിസ് പറഞ്ഞു.
റീനയും രച്ചിതയും സുഹൃത്തുക്കളായിരുന്നു. റീന വിവാഹിതയും രചിത അവിവാഹിതയുമാണ്. ഇരുവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതുവഴി പരിചയപ്പെടുന്ന പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം വാങ്ങി ആര്‍ഭാടജീവിതം നയിക്കുന്നതായിരുന്നു യുവതികളുടെ രീതിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട സെല്‍വകുമാറും സോഷ്യല്‍ മീഡിയ വഴി തന്നെയാണ് റീനയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് രച്ചിതയുമായും അടുത്തു. എന്നാല്‍ ഇയാള്‍ യുവതികളെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത്. ഇത് യുവതികളില്‍ വലിയ സമ്മര്‍ദമുണ്ടാക്കി. തുടര്‍ന്ന് സെല്‍വകുമാറിനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചു. ഇതിനായി സോഷ്യല്‍ മീഡിയ വഴി സുഹൃത്തുക്കളോട് സഹായം അഭ്യര്‍ഥിച്ചു. യുവതികളുടെ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലിസ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.