CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 59 Seconds Ago
Breaking Now

ഗുജറാത്തില്‍ ഏഴു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് 40ാം ദിവസം വധശിക്ഷ

രാജ്‌കോട്ടിലെ അറ്റ്‌കോട്ട് താലൂക്കിലെ ഗ്രാമത്തിലാണ് ഏഴു വയസ്സുള്ള പെണ്‍കുട്ടി 2025 ഡിസംബര്‍ 4ന് പീഡനത്തിന് ഇരയായത്

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച 30 കാരനായ പ്രതിക്ക് വധശിക്ഷ. മധ്യപ്രദേശ് സ്വദേശിയായ പ്രതിക്ക് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്‌കോട്ടിലെ അറ്റ്‌കോട്ട് താലൂക്കിലെ ഗ്രാമത്തിലാണ് ഏഴു വയസ്സുള്ള പെണ്‍കുട്ടി 2025 ഡിസംബര്‍ 4ന് പീഡനത്തിന് ഇരയായത്.മാതാപിതാക്കള്‍ വയലില്‍ ജോലി ചെയ്യവേ പ്രതി പെണ്‍കുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു.അന്വേഷണത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങലില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാംസിങ്ങിനെ ഡിസംബര്‍ എട്ടിന് പിടികൂടി. ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ 11 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

തുടര്‍ന്ന് പ്രത്യേക പോക്‌സോ കോടതി നടത്തിയ വിചാരണയില്‍ വധശിക്ഷ വിധിച്ചു.

ജോലി അന്വേഷിച്ചെത്തിയ പ്രതി രണ്ടുവര്‍ഷം മുമ്പാണ് ഗുജറാത്തിലെത്തിയത്. ഇയാള്‍ക്ക് 12 വയസ്സുളള ഒരു പെണ്‍കുട്ടിയും രണ്ടു വയസ്സുള്ള ആണ്‍കുട്ടിയുമുണ്ടെന്ന് പൊലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.