
















ഇപ്പോള്‍ മുന്‍ ഭാര്യയായി മാറിയ സ്ത്രീയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കുറ്റസമ്മതം നടത്തി മുന്‍ ടോറി കൗണ്‍സിലര്‍. ഒരു ദശകത്തിലേറെ നീണ്ടുനിന്ന അതിക്രമങ്ങള്‍ക്കാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
മൂന്ന് മക്കളുടെ പിതാവായ ഫിലിപ്പ് യംഗ് 48 ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കാണ് തെറ്റ് സമ്മതിച്ചത്. വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ മുന്‍ ഭാര്യ 48-കാരി ജോവാന്‍ യംഗിന് എതിരെ 13 വര്‍ഷക്കാലത്തിനിടെ നടത്തിയ ബലാത്സംഗ കുറ്റകൃത്യങ്ങളാണ് സമ്മതിച്ചത്.
ഭാര്യക്ക് സംശയം തോന്നാത്ത വിധത്തില്‍ മയക്കുമരുന്ന് നല്‍കുകയും, ക്രൂരതകള്‍ നടപ്പാക്കുകയുമാണ് ചെയ്തിരുന്ന്. ഇതില്‍ പുറമെ നിന്നുള്ള പുരുഷന്‍മാരെ ഇയാള്‍ എത്തിക്കുകയും ചെയ്തു. തന്റെ സ്വകാര്യത ഉപേക്ഷിച്ച് മുന്‍ ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരെ പോരാടാന്‍ രംഗത്തിറങ്ങിയതോടെയാണ് ജോവാന്റെ പേര് വിവരങ്ങളും പരസ്യമായത്.
ബിസിനസ്സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന യംഗ് ജയില്‍ വസ്ത്രത്തിലാണ് കോടതിയിലെത്തിയത്. മുന്‍ ഭാര്യ പ്രവേശിച്ചപ്പോള്‍ ഇയാള്‍ നാണക്കേട് കൊണ്ട് മുഖം താഴ്ത്തി. 11 ബലാത്സംഗ കുറ്റങ്ങള്‍, ലൈംഗിക പീഡനങ്ങള്‍ എന്നിവയാണ് അരങ്ങേറിയത്. ഭാര്യയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ യംഗ് പുറമെ നിന്നുള്ള പുരുഷന്‍മാരെയും എത്തിച്ചു. ഇതില്‍ പലരെയും പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.