
















കരഞ്ഞ് കൊണ്ടിരുന്ന സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ ഹോട്ടല്‍ കുടിയേറ്റക്കാരന് ജയില്‍. ഇര തന്റെ ഫോണില്‍ അക്രമം റെക്കോര്‍ഡ് ചെയ്തതാണ് കുറ്റവാളിയെ കുടുക്കിയത്. ബോണ്‍മൗത്തിലെ ബ്രിട്ടാനിയ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഷ്രെറ്റ് കാലെന്‍ഡെറാണ് രാത്രി പാര്‍ട്ടിക്ക് പോയി തിരിച്ചുവരികയായിരുന്ന സ്ത്രീക്ക് നേരെ ചാടിവീണത്.
28-കാരനായ അക്രമി ഇരയോടെ തന്നെ പ്രേമിക്കാന്‍ ആവശ്യപ്പെടുകയും, ഇത് നിരാകരിച്ച സ്ത്രീയെ അക്രമിക്കുകയായിരുന്നു. പരാജിതനായ അഭയാര്‍ത്ഥി അപേക്ഷകന്റെ ക്രൂരത തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇരയ്ക്ക് സാധിച്ചു.
ഓഡിയോ ക്ലിപ്പുകളില്‍ സ്ത്രീയുടെ കരച്ചിലും, അക്രമം നിര്‍ത്താനുള്ള അപേക്ഷകളും കേള്‍ക്കാമായിരുന്നു. കാലെന്‍ഡെറിന് ഇപ്പോള്‍ ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ബലാത്സംഗത്തിലും, ലൈംഗിക പീഡനത്തിനും വിധിച്ചിരിക്കുന്നത്.
എന്നാല്‍ ഗവണ്‍മെന്റിന്റെ ഏര്‍ലി റിമൂവല്‍ സ്‌കീം വഴി ഇയാളെ ജയില്‍ശിക്ഷയുടെ കാല്‍ശതമാനം അനുഭവിക്കുമ്പോഴേക്കും നാടുകടത്തും. ട്രിനിനാഡ് പൗരനായ കാലെന്‍ഡര്‍ തന്റെ അഭയാര്‍ത്ഥി അപേക്ഷയില്‍ അപ്പീല്‍ നല്‍കി മൈഗ്രന്റ് ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നുവെന്ന് വിചാരണ കോടതിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 14-നാണ് ഇരയെ ഇയാള്‍ വേട്ടയാടിയത്. ടാക്‌സില്‍ വീട്ടിലെത്തിയെങ്കിലും സ്ത്രീയുടെ വീട്ടുവാതില്‍ക്കല്‍ കാലെന്‍ഡര്‍ എത്തി. ഇവിടേക്ക് ബലം പ്രയോഗിച്ച് കടന്നശേഷമായിരുന്നു അതിക്രമം.