CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 36 Seconds Ago
Breaking Now

എറണാകുളത്ത് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകള്‍ അറസ്റ്റില്‍ ; ഫേസ് ക്രീം മാറ്റിവച്ചതിന്റെ പേരിലെന്ന് റിപ്പോര്‍ട്ട്

കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫേസ് ക്രീം മാറ്റി വെച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മര്‍ദിച്ച കേസില്‍ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പിടിയിലായ നിവിയ മുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ 19നാണ് സംഭവം നടന്നത്. സരസു എന്ന 70 വയസുകാരിയെ ആണ് മകള്‍ 30വയസുകാരി നിവിയ അതിക്രൂരമായി മര്‍ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

നിവിയയുടെ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് പറയുന്നത്, ഇവര്‍ നേരത്തെ ഒരു കൊലപാതക കേസില്‍ പ്രതിയാണ് എന്നാണ്. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ഒരു ലഹരിക്കേസിലും പ്രതിയാണ്. ക്രിമിനല്‍ പശ്ചാത്തലമാണ് നിവിയക്ക് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇവര്‍ നിരന്തരമായി അമ്മയുമായി പ്രശ്‌നമുണ്ടാക്കാറുണ്ട്. സംഭവത്തിന് ശേഷം അമ്മ പൊലീസില്‍ പരാതി നല്‍കി. കേസെടുത്തു എന്ന് അറിഞ്ഞതോടെ നിവിയ ഒളിവില്‍ പോയി. വയനാട് മാനന്തവാടിയില്‍ നിന്നാണ് പനങ്ങാട് പൊലീസ് നിവിയയെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്ന സമയത്ത് 10 വയസുള്ള കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം

 




കൂടുതല്‍വാര്‍ത്തകള്‍.