
















കവന്‍ട്രിയില്‍ 26-കാരനായ മലയാളി യുവാവിനെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത കേട്ട് ഞെട്ടലിലാണ് ബ്രിട്ടനിലെ മലയാളി സമൂഹം. ഈ ചെറിയ പ്രായത്തില്‍ ഈ യുവാവിന് ഇത്തരമൊരു ദുര്‍വിധി തേടിയെത്തിയത് എങ്ങനെയെന്ന ചോദ്യങ്ങളും ഇപ്പോള്‍ ഉയരുന്നു.
ജനുവരി 31ന് നഗരത്തിലെ പ്രശസ്തമായ നൈറ്റ്ക്ലബ് കസ്ബയിലാണ് 26-കാരന്‍ വിഷ്ണു ജയകുമാറിനെ ഒടുവിലായി കാണുന്നത്. പിന്നീട് ദിവസങ്ങളോളം ഇദ്ദേഹത്തിനായി പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും സിറ്റി സെന്ററിലെ തടാകത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി 4ന് കവന്‍ട്രിയിലെ സ്വാന്‍സ്‌വെല്‍ പാര്‍ക്കിലെ തടാകത്തില്‍ നിന്നുമാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് മൃതദേഹം പുറത്തെടുത്തത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാണാതായ വിഷ്ണുവിന്റെ മൃതദേഹമാണ് ഇതെന്നാണ് കരുതുന്നതെന്ന് വക്താവ് പറഞ്ഞു. വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ് ഞങ്ങള്‍, വക്താവ് വ്യക്തമാക്കി.