CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 22 Seconds Ago
Breaking Now

സ്റ്റാര്‍മറെ പുറത്താക്കണം, തല്‍ക്കാലം കെയര്‍ടേക്കര്‍ നേതാവ് വരട്ടെ; നിര്‍ദ്ദേശങ്ങളുമായി ലേബര്‍ എംപിമാര്‍; പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ ചീഫ് ഓഫ് സ്റ്റാഫ് രാജിയ്ക്ക് അരികില്‍; മണ്ടേല്‍സണ്‍ വിവാദത്തില്‍ പ്രധാനമന്ത്രി രാജിവെച്ചില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പും, ലോക്കല്‍ തെരഞ്ഞെടുപ്പും പൊട്ടുമെന്ന് ആശങ്ക

ക്യാബിനറ്റ് യോഗം ചേരുമ്പോള്‍ സ്റ്റാര്‍മറുടെ രാജി അനിവാര്യമാണെന്ന് മറ്റ് അംഗങ്ങള്‍ ബോധ്യപ്പെടുത്തുമെന്നാണ് കരുതുന്നത്

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വഴിമാറിക്കൊടുക്കണമെന്ന നിര്‍ദ്ദേശം ശക്തമായി ഉന്നയിച്ച് ലേബര്‍ എംപിമാര്‍. തല്‍ക്കാലം കാവല്‍ പ്രധാനമന്ത്രിയെ നിയോഗിച്ച്, സമ്മറില്‍ പുതിയ നേതാവിനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള വഴിനോക്കാനാണ് ലേബര്‍ എംപിമാര്‍ ആവശ്യപ്പെടുന്നത്. 

പീറ്റര്‍ മണ്ടേല്‍സണ്‍ പ്രതിസന്ധിയാണ് പ്രധാനമന്ത്രിയെ രാജി സമ്മര്‍ദത്തിലേക്ക് എത്തിക്കുന്നത്. വിഷയത്തില്‍ സ്റ്റാര്‍മറുടെ രാജി ഉണ്ടായില്ലെങ്കില്‍ ഈ മാസം ഒടുവില്‍ നടക്കുന്ന ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പിലും, മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങുമെന്നാണ് ലേബര്‍ എംപിമാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ഈയാഴ്ച ക്യാബിനറ്റ് യോഗം ചേരുമ്പോള്‍ സ്റ്റാര്‍മറുടെ രാജി അനിവാര്യമാണെന്ന് മറ്റ് അംഗങ്ങള്‍ ബോധ്യപ്പെടുത്തുമെന്നാണ് ഇവര്‍ കരുതുന്നത്. ഭാവി നേതാവാകാന്‍ താല്‍പര്യമില്ലാത്ത ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലി, നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ഹിലാരി ബെന്‍ എന്നിവരെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയോഗിക്കാന്‍ വഴിയൊരുക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെടുന്നു. 

ഇതിനിടെ മണ്ടേല്‍സനെ യുഎസ് അംബാസിഡറാക്കുന്നതിലേക്ക് നയിച്ച ഉപദേശങ്ങള്‍ നല്‍കിയ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയും രാജി വെയ്ക്കാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ജെഫ്രി എപ്സ്റ്റീന്റെ സുഹൃത്തായ മണ്ടേല്‍സന് പദവി സമ്മാനിക്കുന്നതിലേക്ക് പ്രധാനമന്ത്രിയെ നിര്‍ബന്ധിച്ചത് മക്‌സ്വീനിയാണെന്നാണ് വിമര്‍ശനം. ക്യാബിനറ്റ് സെക്രട്ടറി ക്രിസ് വോര്‍മാള്‍ഡും രാജിവെയ്ക്കാന്‍ സാധ്യതയുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.