CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 33 Minutes 11 Seconds Ago
Breaking Now

'ചേട്ടാ ഞാന്‍ ഡോണര്‍ കാര്‍ഡ് പോക്കറ്റില്‍ ഇട്ടാണ് നടക്കുന്നത്, നമ്മളെല്ലാവരും മണ്ണില്‍ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്'; ആലിന്റെ അച്ഛന്റെ വാക്കുകള്‍ പങ്കുവച്ച് അബിന്‍ വര്‍ക്കി

ദൈവത്തിന്റെ ഹിതം ലോകത്ത് നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍. ഇവര്‍ക്ക് ദൈവം എല്ലാ കൃപാവരങ്ങളും ചൊരിഞ്ഞു നല്‍കട്ടെ

വാഹനാപകടത്തല്‍ പെട്ട് ചികിത്സയിലിരിക്കെ മരിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്റെ അച്ഛന്റെ വാക്കുകള്‍ കണ്ണു നനയിക്കുന്നതാണ്. യൂത്ത് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ അബിന്‍ വര്‍ക്കി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഏവരേയും വേദനിപ്പിക്കുന്നതാണ്. ' ചേട്ടാ ഞാന്‍ എന്റെ ഡോണര്‍ കാര്‍ഡ് പോക്കറ്റില്‍ ഇട്ടാണ് നടക്കുന്നത്, എനിക്കെന്തു സംഭവിച്ചാലും എന്റെ അവയവങ്ങള്‍ ദാനം ചെയ്യണം. നമ്മളെല്ലാവരും മണ്ണില്‍ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്. എന്റെ കുഞ്ഞിലൂടെ അതെനിക്ക് നേരത്തെ സാധിച്ചു ' എന്നാണ് ആലിന്റെ അച്ഛന്‍ അരുണ്‍ എബ്രഹാം അബിനോട് പറഞ്ഞ വാക്കുകള്‍. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മസ്തിഷ്‌കമരണം സംഭവിച്ച ആലിന്റെ കരള്‍, രണ്ട് വൃക്കകള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

അബിന്റെ കുറിപ്പ്

'ചേട്ടാ ഞാന്‍ എന്റെ ഡോണര്‍ കാര്‍ഡ് പോക്കറ്റില്‍ ഇട്ടാണ് നടക്കുന്നത്, എനിക്കെന്തു സംഭവിച്ചാലും എന്റെ അവയവങ്ങള്‍ ദാനം ചെയ്യണം. നമ്മളെല്ലാവരും മണ്ണില്‍ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്. എന്റെ കുഞ്ഞിലൂടെ അതെനിക്ക് നേരത്തെ സാധിച്ചു' ഞാന്‍ ഇന്ന് രണ്ട് ദൈവ മക്കളെ കണ്ടു. പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ വേര്‍പാടിന്റെ വിങ്ങുന്ന ഹൃദയവുമായി നില്‍ക്കുമ്പോഴും അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ വേണ്ടി ആ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുക എന്നുള്ള ഏറ്റവും ബോള്‍ഡ് ആയ ഡിസിഷന്‍ എടുത്തവര്‍. അരുണും അതുപോലെതന്നെ ഷെറിനും. ആല്‍റിന്റെ മാതാപിതാക്കള്‍. അരുണിന്റെ വാക്കുകള്‍ ആണ് മുകളില്‍ എഴുതിയത്. ഇവര്‍ ആണ് ലോകമാനവികതയുടെ മാതൃക. ദൈവത്തിന്റെ ഹിതം ലോകത്ത് നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍. ഇവര്‍ക്ക് ദൈവം എല്ലാ കൃപാവരങ്ങളും ചൊരിഞ്ഞു നല്‍കട്ടെ. ഇന്ന് ആല്‍റിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഈ വേദന താങ്ങാന്‍ അവര്‍ക്ക് സാധിക്കട്ടെ.

 




കൂടുതല്‍വാര്‍ത്തകള്‍.