CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 42 Seconds Ago
Breaking Now

വിഎസ് അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും ?

കഴിഞ്ഞ 13 കൊല്ലമായി താന്‍ പാര്‍ട്ടിയ്ക്ക് പുറത്താണെന്ന് എ സുരേഷ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും. കെപിസിസി നേതാക്കള്‍ എ സുരേഷുമായി ചര്‍ച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ദീര്‍ഘകാലം വി എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു സുരേഷ്.

കഴിഞ്ഞ 13 കൊല്ലമായി താന്‍ പാര്‍ട്ടിയ്ക്ക് പുറത്താണെന്ന് എ സുരേഷ് പറഞ്ഞു.

പാര്‍ട്ടിയിലെ വാര്‍ത്തകള്‍ ഒറ്റികൊടുത്തുവെന്ന ആക്ഷേപമടക്കം തനിക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. സാധാരണ ഒരു പാര്‍ട്ടി മെമ്പറായ താന്‍ കേന്ദ്ര സംസ്ഥാന കമ്മിറ്റിയില്‍ നടക്കുന്ന കാര്യങ്ങള്‍ എങ്ങിനെയാണ് അറിയുക? 2012ലാണ് തന്നെ അടക്കം 3 പേരെ കൂടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. പിന്നീട് 2013 ലാണ് അതിന് അംഗീകാരം ലഭിക്കുന്നത് എത്രകാലം വി എസ് തനിക്ക് വേണ്ടി സംസാരിക്കുകയും നിരന്തരം കത്തയക്കുകയും ചെയ്തു, സുരേഷ് പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.