CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 6 Seconds Ago
Breaking Now

സാമ്പത്തിക തട്ടിപ്പ് കേസ് ; നിര്‍മ്മാതാവിന്റെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍

കരാറിനേക്കാള്‍ കൂടുതല്‍ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് നിര്‍മാതാവ് നല്‍കിയിരിക്കുന്ന പരാതി

സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. അഭിലാഷം സിനിമയുടെ സംവിധായകനായ ഷംസുദ്ദീന്‍ (ഷംസു സൈബ) ആണ് അറസ്റ്റിലായിരിക്കുന്നത്. നിര്‍മാതാവായ ആന്‍ സരിഗ ആന്റണി നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തറ പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്

കരാറിനേക്കാള്‍ കൂടുതല്‍ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് നിര്‍മാതാവ് നല്‍കിയിരിക്കുന്ന പരാതി. സിനിമാ ചിത്രീകരണത്തിനിടയില്‍ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിലുണ്ട്.

ഷംസുവിനെ കൂടാതെ അഭിലാഷം സിനിമയില്‍ പ്രവര്‍ത്തിച്ച അഞ്ചുപേര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. നിലവില്‍ സംവിധായകനല്ലാതെ മറ്റുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

അതേസമയം, നിര്‍മാതാവ് തന്നോട് പക പോക്കുകയാണെന്നാണ് സംവിധായകന്റെ വാക്കുകള്‍. ചിത്രീകരണത്തിനുള്ള ചെലവ് മാത്രമേ വാങ്ങിയിട്ടുള്ളു എന്നാണ് ഷംസു സൈബ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് നിര്‍മാതാവുമായി തര്‍ക്കമുണ്ടായിരുന്നു എന്നും ഇതിന്റെ പക പോക്കലാണ് നടത്തുന്നതെന്നുമാണ് ഷംസു പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.