CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes Ago
Breaking Now

പോലീസ് സ്റ്റേഷനില്‍ ബര്‍മുഡ ധരിച്ചെത്തി ചെങ്ങന്നൂര്‍ എസ്എച്ച് ഒ; വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്

പണിമുടക്ക് ദിനത്തില്‍ എസ്എച്ച്ഒ എ സി വിപിന്‍ ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച് സ്റ്റേഷനില്‍ എത്തിയ ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്

 ചെങ്ങന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ  അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. പണിമുടക്ക് ദിനത്തില്‍ എസ്എച്ച്ഒ എ സി വിപിന്‍ ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച് സ്റ്റേഷനില്‍ എത്തിയ ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്.

അതേസമയം ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കും മോശം കമന്റിട്ടവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

രാവിലെ വ്യായാമത്തിന് പോയപ്പോള്‍ സ്റ്റേഷനില്‍ അടിയന്തരമായ ആവശ്യമുണ്ടായതിനാലാണ് വ്യായാമ വസ്ത്രത്തില്‍ എത്തിയതെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം. പ്രശ്നം പരിഹരിച്ചയുടന്‍ മടങ്ങി ക്വാര്‍ട്ടേഴ്സിലെത്തി യൂണിഫോം ധരിച്ച് എസ്എച്ച്ഒ മടങ്ങിയെത്തിയെന്നും പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.