
















കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണം ഉറപ്പാക്കുന്നതിനും പ്രവാസലോകത്തുനിന്ന് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി എല്‍ഡിഎഫ് യുകെ - അയര്‍ലണ്ട് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ലോകമാതൃകയായ കേരളത്തിലെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും, പ്രവാസി വോട്ടര്‍മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
സിപിഐ(എം) സാര്‍വ്വദേശീയ ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (AIC), പ്രവാസി കേരള കോണ്‍ഗ്രസ്, സിപിഐ, കൈരളി യുകെ, ക്രാന്തി അയര്‍ലണ്ട്, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (IWA) എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സമിതിക്ക് രൂപം നല്‍കിയത്.
യുകെയിലെയും അയര്‍ലണ്ടിലെയും വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ രാജേഷ് കൃഷ്ണയെ കണ്‍വീനറായും, ജിജോ അരയത്ത്, ഷിനിത്ത് എ.കെ. എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജനേഷ് നായര്‍, ഷൈമോന്‍ തോട്ടുങ്കല്‍, ജിജോ അരയത്ത്, നവീന്‍ ഹരി, ബിജു ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തിന്റെ സര്‍വ്വ മേഖലകളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ പ്രവാസികള്‍ക്കിടയിലും അവരുടെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്കിടയിലും സജീവ ചര്‍ച്ചയാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിപുലമായ പ്രചാരണ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്:
ഇടതുപക്ഷ സര്‍ക്കാരിന്റെ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കാനും, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. അശ്വതി അശോക്, രാജു കുന്നക്കാട്ട് , എബിന്‍ രാജു , ബിനോജ് ജോണ്‍, മാന്വല്‍ മാത്യു, ടോമിച്ചന്‍ കൊഴുവനാല്‍ തുടങ്ങിയവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസി സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തി പ്രചാരണം വിപുലമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.