CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 39 Seconds Ago
Breaking Now

സമീക്ഷ യു.കെ. 8-ാം നാഷണല്‍ സമ്മേളനം മെയ് 2ന്

യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ പുരോഗമന കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സമീക്ഷ യു.കെ യുടെ 8-ാം നാഷണല്‍ സമ്മേളനം 2026 മെയ് 2-ന് (ശനിയാഴ്ച) നടത്തപ്പെടും.

യുകെയിലെ വിവിധ ഏരിയകളില്‍ നിന്നുള്ള പ്രതിനിധികളും പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. സംഘടനയുടെ കഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭാവി പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുക, സംഘടനയുടെ ഘടനയും പ്രവര്‍ത്തന സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

കലാസാംസ്‌കാരിക പരിപാടികള്‍, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങള്‍, സംഘടനാ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും ഐക്യവും പുരോഗമന നിലപാടുകളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയാകുമെന്നാണ് നാഷണല്‍ കമ്മിറ്റി അറിയിച്ചു.

യുകെയിലെ എല്ലാ ഏരിയ/യൂണിറ്റ് കമ്മിറ്റികളും സമ്മേളനത്തിനായി ഏകോപിതമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.