CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 33 Seconds Ago
Breaking Now

ഏപ്രില്‍ മാസത്തോടെ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ടിന്റെ കുറവ് വരും; പ്രതീക്ഷയായി ഓഫ്‌ജെമിന്റെ പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപനം ബുധനാഴ്ച; ഉത്തേജനമേകി ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ ഡിസ്‌കൗണ്ട്

ഏപ്രില്‍ മുതല്‍ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കാന്‍ ഈ നയം കാരണമാകുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍

ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ എനര്‍ജി ബില്ലുകളില്‍ സാരമായ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏഴ് മില്ല്യണ്‍ കുടുംബങ്ങളുടെ ബില്ലുകളില്‍ നിന്നും 200 പൗണ്ട് വരെ കുറയാമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

ബുധനാഴ്ച ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് ഈ പ്രവചനങ്ങള്‍. ശരാശരി ബില്ലുകളില്‍ നിന്നും ഏപ്രില്‍ മുതല്‍ 117 പൗണ്ട് കുറവ് പ്രതീക്ഷിക്കാമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു. 

സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകളില്‍ ഗ്യാസിനും, വൈദ്യുതിക്കും യൂണിറ്റിന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന നിരക്കിന്റെ പരിധിയാണ് പ്രൈസ് ക്യാപ്പ്. 19 മില്ല്യണ്‍ കുടുംബങ്ങള്‍ ഈ താരിഫിലുണ്ട്. 

ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ ഡിസ്‌കൗണ്ടാണ് ഈ താഴ്ചയ്ക്ക് കാരണമാകുന്നത്. കുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ബില്ലുകളില്‍ ഒന്ന് കുറയ്ക്കാനായി അടുത്ത മൂന്ന് വര്‍ഷത്തില്‍ 6.9 ബില്ല്യണ്‍ പൗണ്ടാണ് ഗവണ്‍മെന്റ് ഇറക്കുന്നത്. 

ഏപ്രില്‍ മുതല്‍ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കാന്‍ ഈ നയം കാരണമാകുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു. 2029 വരെ ബില്ലുകള്‍ നിലവിലെ സ്ഥിതിയില്‍ നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.