CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 21 Minutes 29 Seconds Ago
Breaking Now

'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്, അതെങ്കിലും മാറ്റമായിരുന്നു'; മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ സതീശന്‍

പേരെങ്കിലും മാറ്റമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലുമൊത്തുള്ള അഭിമുഖത്തെ തങ്ങള്‍ പരിഹസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുമായുള്ള അഭിമുഖത്തിന്റെ പേരും ഇരുവര്‍ എന്നായിരുന്നുവെന്നും പേരെങ്കിലും മാറ്റമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു. പുതുയുഗയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.

തെരഞ്ഞെടുപ്പടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ശമ്പള പരിഷ്‌കരണ കമ്മീഷനെയും പിഎസ്സി പ്രായപരിധിയേയും ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിമര്‍ശനം. സര്‍ക്കാര്‍ കൃത്യമായ നിയമനങ്ങള്‍ നല്‍കിയില്ല. ഉദ്യോഗാര്‍ത്ഥികള്‍ പലതരത്തിലുള്ള സമരങ്ങള്‍ നടത്തി. പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡ് ഇട്ട സര്‍ക്കാരാണിത്. എന്നിട്ടാണ് പോകുന്ന സമയത്ത് പിഎസ്സിയുടെ പ്രായം കൂട്ടി എന്ന പ്രഖ്യാപനം നടത്തുന്നത്.

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് വര്‍ഷക്കാലം പൂഴ്ത്തിവെച്ചെന്നും സതീശന്‍ വിമര്‍ശിച്ചു. പ്രക്ഷോഭങ്ങള്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായത്. പ്രായോഗികമായി ഇതൊന്നും നടപ്പാക്കാന്‍ കഴിയില്ല. പെന്‍ഷന്റെ വിഷയത്തിലും ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. 2500 ആകും എന്ന് പറഞ്ഞിട്ട് അവസാന നിമിഷം 400 രൂപയാണ് കൂട്ടിയത് എന്നും സതീശന്‍ വിമര്‍ശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.