CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 22 Seconds Ago
Breaking Now

ചെത്തി മിനുക്കിയ വാരിക്കുന്തങ്ങള്‍ സിപിഎം ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്'; ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയ സെക്രട്ടറി

ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങിയാല്‍ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണമെന്നും വായില്‍ കോലിട്ട് കിള്ളിയാല്‍ നെഞ്ചത്ത് പൊങ്കാലയിടുമെന്നുമാണ് ഭീഷണി.

ഇടുക്കിയില്‍ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയ സെക്രട്ടറി. കുമളിയിലാണ് സംഭവം. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങിയാല്‍ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണം എന്നാണ് ഭീഷണി. സിപിഐഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബുവിന്റേതാണ് ഭീഷണി. മന്ത്രി വീണാ ജോര്‍ജിനെ അനുകൂലിച്ച് കുമളിയില്‍ നടത്തിയ പരിപാടിയിലാണ് എസ് സാബു ഭീഷണിപ്രസംഗം നടത്തിയത്. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങള്‍ സിപിഎം ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങിയാല്‍ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണമെന്നും വായില്‍ കോലിട്ട് കിള്ളിയാല്‍ നെഞ്ചത്ത് പൊങ്കാലയിടുമെന്നുമാണ് ഭീഷണി.

മന്ത്രി വീണാ ജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രിക്ക് പരിക്കേറ്റത്. കെ.എസ്.യു പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് മന്ത്രിക്ക് പരിക്കേറ്റതെന്നാണ് സിപിഎം ആരോപണം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.